Politics

വരുംതലമുറ വികസിത രാഷ്ട്രത്തില്‍ വളരണം: ജോര്‍ജ്ജ് കുര്യന്‍


കോഴിക്കോട്: രാഷ്ട്രനിര്‍മാണമെന്ന വലിയൊരുലക്ഷ്യം മുന്നില്‍ കണ്ടാണ് രാജ്യത്ത് മെമ്പര്‍ഷിപ്പ് ക്യാംപയ്‌ന് തുടക്കമിട്ടതെന്ന് കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍. പാര്‍ട്ടി വളര്‍ത്തുന്നതും അധികാരത്തില്‍ വരുന്നതും ആ ലക്ഷ്യം മുന്നില്‍ കണ്ടാണ്. വരുംതലമുറ വികസിതാരാഷ്ട്രത്ത് ജിവിക്കണമെന്നതാണ് ലക്ഷ്യം. ആ ലക്ഷ്യമാണ് പുതുതായി പാര്‍ട്ടിയില്‍ ചേരുന്നവര്‍ ഉള്‍ക്കൊള്ളേണ്ടതെന്നും അദ്ദേഹം പറഞ്ഞു.


മെമ്പര്‍ഷിപ്പ് കാംപയ്‌ന്റെ ഭാഗമായി പുതുതായി പാര്‍ട്ടിയില്‍ ചേര്‍ന്നവരുടെ സ്വീകരണചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ.ഈശ്വര വര്‍മ്മ, ഡോ.ബെന്നി ജോസഫ്, ഡോ.സൂസന്‍ തോമസ്, റോണി ജോണ്‍,എം.ഇ.ജോസഫ് എന്നിവരാണ് പുതുതായി പാര്‍ട്ടിയില്‍ ചേര്‍ന്നത്. ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ.സജീവന്‍ അധ്യക്ഷനായി. പി.കെ.കൃഷ്ണദാസ്, എന്‍.പി.രാധാകൃഷ്ണന്‍, ഇ.പ്രശാന്ത് കുമാര്‍, കെ.നാരായണന്‍, എം.മോഹനന്‍, ഷേക്ക് ഷാഹിദ് എന്നിവര്‍ പങ്കെടുത്തു.


Reporter
the authorReporter

Leave a Reply