Wednesday, February 5, 2025
LatestPolitics

മെഡിക്കല്‍ കോളേജ് പുതിയ ബ്ലോക്ക് കേന്ദ്ര ആരോഗ്യമന്ത്രിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കണം


കോഴിക്കോട് :പ്രധാമന്ത്രി സ്വാസ്ഥ്യ യോജനപ്രകാരം 195 കോടി രൂപ ചിലവില്‍ പണിത അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മെഡിക്കല്‍ കോളേജ് പുതിയ ബ്ലോക്കിന്‍റെ ഉദ്ഘാടനം കേന്ദ്ര ആരോഗ്യമന്ത്രിയെക്കൊണ്ട് ചെയ്യിക്കണമെന്ന് ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍ ആവശ്യപ്പെട്ടു. കൊറോണ സമയത്ത് പണിപൂര്‍ത്തിയാവാഞ്ഞിട്ടും ഈ ബില്‍ഡിംഗ് വളരെ യധികം ഉപകാരപ്പെട്ടിരുന്നു.

പ്രധാനമന്ത്രി സ്വാസ്ഥ്യ സുര ക്ഷാ യോജന പ്രകാരം 195 കോടി ചെലവഴിച്ചാണ് 16,263 ചതുരശ്ര മീറ്റർ വിസ്തൃതിയി ലായി ആറ് നിലകളിയായി കെട്ടിടസമുച്ചയം നിർമിച്ചത്. കേന്ദ്ര സർക്കാരിന്റെ 80 ശത മാനവും സംസ്ഥാനത്തിന്റെ 20 ശതമാനവും ചെലവഴിച്ച് പണിത കോംപ്ലക്സിൽ 15 മീറ്റർ വീതിയിൽ രണ്ട് പ്രധാന കവാടങ്ങൾ, 10 ഐ.സി.യു 19 ഓപ്പറേഷൻ തിയേറ്റർ അടക്കം 430 ബെഡ്ഡുകളാണുള്ളത്. .

താഴത്തെനിലയിൽ
ആധുനിക സൗകര്യങ്ങളോട് കൂടിയ അത്യാഹിത വിഭാഗം, ഫാർമസി, ബ്ലഡ് ബാങ്ക്, ഇ.സി.ജി.,
തുടങ്ങിയ സംവിധാന ങ്ങൾ ഉണ്ടാകും. ആറ് നിലകളിലായി സജ്ജീകരിച്ച ചികിത്സാ സൗകര്യങ്ങള്‍ക്ക് പുറമെ മെഡിക്കല്‍ കോളേജിലാദ്യമായി ഒരു ബ്ലോക്കിധുവേണ്ടി നിര്‍മ്മിച്ച മാലിന്യ സംസ്കരണ പ്ലാന്‍റ്( 500 കെ.എല്‍.ഡി),ആയിരം കിലോലിറ്റര്‍ ശേഷിയുളള രണ്ട് ഓക്സിജന്‍ പ്ലാന്‍റ് ,പവര്‍ ഹൗസ് എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.

അത്യാഹിതവിഭാഗമായി നിലവിൽ പ്രവർത്തിച്ചുകൊണ്ടി രിക്കുന്ന സ്ഥാനം പൂർണമായി ഓർത്തോ വിഭാഗത്തിനായി ഉപയോഗപ്പെടുത്തും.ഇത്രയും വലിയ സൗകര്യങ്ങള്‍ ഒരുക്കാന്‍ പദ്ധതി അനുവദിച്ച കേന്ദ്രസര്‍ക്കാരിന്‍റെ പ്രതിനിധികള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ഉദ്ഘാടനവേളയില്‍ നല്‍കി മാന്യത കാണിക്കണമെന്നും സജീവന്‍ ആവശ്യപ്പെട്ടു.


Reporter
the authorReporter

Leave a Reply