കോഴിക്കോട് : ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്കെത്തുമ്പോൾ ചവിട്ടി നിൽക്കുന്ന മണ്ണിനെ മറക്കരുതെന്ന് ഗോവ ഗവർണ്ണർ അഡ്വ: പി.എസ്.ശ്രീധരൻ പിള്ള ഓർമ്മിപ്പിച്ചു.
ജീവിതം ഒരു യാത്രയാണ് അനന്തമായ യാത്ര ശങ്കരാചാര്യരും, വിവേകാനന്ദനും യാത്രയിലൂടെ അനന്തമായ സത്യം കണ്ടെത്തുകയാണ് അതു കൊണ്ടാണ് ഗാന്ധിജി തന്റെ ആത്മകഥ സത്യന്വേഷണ പരീക്ഷയിലൂടെ വിവരിച്ചത് എന്നു അദേഹം അഭിപ്രായപ്പെട്ടു. കൂടുതൽ കൂടുതൽ ഉയരങ്ങളിലേക്ക് ഇത്തരത്തിലുള്ള ആത്മീയ സങ്കേതങ്ങൾ വളർന്നു വരുമ്പോൾ അതിന്റെ പരിണിത ഫലം നമ്മളെയെല്ലാം തേടിയെത്തും സമഗ്രയിലൂന്നി ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിൽ ക്ഷേത്രങ്ങൾക്കുള്ള പങ്ക് വലുതാണെന്നും അദേഹം ചൂണ്ടിക്കാട്ടി ചെറൂട്ടി റോഡ് ശ്രീ ഭദ്രകാളി ക്ഷേത്ര നടപ്പന്തൽ സമർപ്പണം നടത്തി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ക്ഷേത്രം പ്രസിഡണ്ട് എ.പി. സായ് നാരായണൻ അദ്ധ്യക്ഷത വഹിച്ചു എ.പി. കൃഷ്ണകുമാർ പൊന്നാട അണിയിച്ചു പി.ആർ. സുനിൽ സിംഗ്, പി.എസ്.ജയപ്രകാശ് കുമാർ , പി.എൻ. ഗോപി കുമാർ , കെ.വി.ശ്രീജേഷ്, ടി.എ. മുരളീധരൻ , ടി.വി.നാരായണൻ , കെ.ശങ്കരൻ പിള്ള എന്നിവർ സംസാരിച്ചു