Thursday, December 26, 2024
Latest

ഗാന്ധിയൻ ആശയങ്ങളുടെ ആഴവും പരപ്പും വിലയിരുത്തേണ്ടത് ഇന്നിന്റെ ആവശ്യം : ഡോ. ആർസു


കോഴിക്കോട് : ഗാന്ധിയൻ ആശയങ്ങളുടെ വാക്കും മൂലയും മാത്രമല്ല ആ ആശയങ്ങളുടെ ആഴവും പരപ്പും വിലയിരുത്തുകയാണ് ഇന്നിന്റെ ആവശ്യമെന്ന് പ്രമുഖ ഗാന്ധിയൻ ഡോ. ആർസു അഭിപ്രായപ്പെട്ടു.
ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കാലിക്കറ്റ് സർവകലാശാല ചെയർഫോർ ഗാന്ധിയൻ സ്റ്റഡീസ് ആന്റ് റിസർച്ചും കേരള മദ്യ നിരോധന സമിതി യുവജന വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച ദിശ 2022 ഏക ദിന പഠന ക്യാമ്പ് ഉദ്ഘാടന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരതന്ത്ര ഭാരതത്തെ സ്വതന്ത്ര ഭാരത മാക്കാൻ അന്നത്തെ ദേശാഭിമാനികൾക്ക് കഴിഞ്ഞു. ഇനി ആ സ്വാതന്ത്രത്തിന്റെ കാവലാളാകുകയാണ് യുവതലമുറയുടെ ദൗത്യമെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിയെന്ന വ്യക്തിത്വത്തെ വെടിവെച്ചിട്ടാണ് കൊലപെട്ടത്തിയത് പുതിയ കാലത്താകട്ടെ അദ്ദേഹത്തിന്റെ ചിന്തയിലേക്കും വെടി വെക്കുകയാണ് ഇതിൽ വിദ്യാർത്ഥികൾ അകപ്പെട്ടതിൽ ആശങ്കയുണ്ടന്നും വിദ്യാർത്ഥി പ്രക്ഷോഭത്തിൽ ഗാന്ധി ചിത്രം നശിപ്പിച്ചതിനെതിരെ അപലപിച്ച് കൊണ്ട് അദ്ദേഹം വ്യക്തമാക്കി.

കേരള മദ്യ നിരോധന യുവജന സമിതി ജനറൽ സെക്രട്ടറി ഫിലിപ്പ് ചോല അദ്ധ്യക്ഷത വഹിച്ചു. കേരള മദ്യ നിരോധന സമിതി സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ടി. എം രവീന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി . മാതൃഭൂമി മുൻ പത്രാധിപർ ടി ബാലകൃഷ്ണനെ ചടങ്ങിൽ ആദരിച്ചു. പ്രൊഫ. ഒ ജെ ചിന്നമ്മ , കെ വേദ വ്യാസൻ , പൊന്നാറത്ത് അംശുലാൽ എന്നിവർ ക്ലാസെടുത്തു. ഡോ.എം കെ പ്രീത, വി പി ശ്രീധരൻ മാസ്റ്റർ, സിസ്റ്റർ മൗറില്ല , ടി.കെ എ അസീസ്, രാജീവൻ ചൈത്രം, എം എസ് രാജീവൻ , കെ. ചന്ദ്രൻ , സി കെ ജയരാജൻ പ്രസംഗിച്ചു. നഗരത്തിലെ വിവിധ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു.


Reporter
the authorReporter

Leave a Reply