Friday, December 6, 2024
Local News

ലോക റഫ്രിജറേഷൻ ദിനാചരണം; എസി സൗജന്യ സേവന ക്യാമ്പ് സംഘടിപ്പിച്ചു


കോഴിക്കോട് : ജൂൺ 26 – ലോക റഫ്രിജറേഷൻ ദിനാചരണത്തിന്റെ ഭാഗമായി ഈ മേഖലയിൽ തൊഴിലെടുക്കുന്നവരുടെ സംഘടന എച്ച് വി എ സി ആർ എംപ്ലോയീസ് അസോസിയാൻ കേരള,താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനററൽ ആശുപത്രിയിൽ എസി സൗജന്യ സേവന ക്യാമ്പ് സംഘടിപ്പിച്ചു. ഐ സി യു വിഭാഗത്തിലെ 14 ഓളം എസി ഉപകരണങ്ങൾ വൃത്തിയാക്കുകയും പ്രവർത്തനം പുന:സ്ഥാപിക്കുകയും ചെയ്തു.

ക്യാമ്പ് ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ്ജ് ഡോ. കെ എം സച്ചിൻ ബാബു ഉദ്ഘാടനം ചെയ്തു. കടൽ കാറ്റ് വീശി വേഗത്തിൽ എ സി ഉപകരണങ്ങൾ കേട് പാട് സംഭവിക്കുന്നതിനിൽ സന്നദ്ധ പ്രവർത്തകരുടെ ഇത്തരം സേവന പ്രവർത്തനം മാതൃക പരമെന്ന് ഡോ. കെ എം സച്ചിൻ ബാബു പറഞ്ഞു.
ആർ എം ഒ – ഡോ.സി ബി ശ്രീജിത്ത് മുഖ്യതിഥിയായി. സംഘടന ജില്ല പ്രസിഡന്റ് ഫൈസൽ ഇബ്രാഹിം ആധ്യക്ഷത വഹിച്ചു. സംഘടന രൂപീകരിച്ചതിന് ശേഷം നാലാം തവണയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. സംസ്ഥാന എക്സി. അംഗം – എം ഗിരീഷ്, ജില്ല സെക്രട്ടറി അബൂബക്കർ സിദ്ദിഖ്, താലൂക്ക് പ്രസിഡന്റ് കെ ബിനേഷ് , സെക്രട്ടറി എം മിഥുൻ , ജോ.സെക്രട്ടറി -ഇ പി മൻസൂർ എന്നിവർ പ്രസംഗിച്ചു.


Reporter
the authorReporter

Leave a Reply