General

ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് ബീച്ച് കിടപ്പു രോഗികൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു.


കൊയിലാണ്ടി: ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് ബീച്ച് ആഭിമുഖ്യത്തിൽ കീഴരിയൂർ പ്രൈമറി ഹെൽത്ത് സെൻ്റർ പാലിയേറ്റീവ് കെയറിന് കീഴിലുള്ള കിടപ്പ് രോഗികൾക്ക് നൽകുന്ന ഓണക്കിറ്റ് കിഴരിയൂർ പഞ്ചായത്ത്‌ പ്രസിഡൻ്റ് കെ.കെ നിർമ്മല ടീച്ചർ ലയൺസ് ക്ലബ്ബ് കോഴിക്കോട് ബീച്ച് പ്രസിഡണ്ട് ജാൻസി സി. കെ യിൽ നിന്നും ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്യുന്നു. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുനിൽകുമാർ എൻ.എം,മേലടി ബ്ലോക് പഞ്ചായത്ത് സ്ഥിരം സമതി ചെയർമാൻ രവീന്ദ്രൻ എം.എം , പഞ്ചായത്ത് സ്ഥിരം സമതി ചെയർപേഴ്സൺ അമൽസരാഗ, പഞ്ചായത്ത് അംഗം സുരേഷ് എം,ഡോ . ഉല്ലാസ് സി.കെ,ഹരീന്ദ്രൻ .സി , രമേശൻ എം, JHI പങ്കജാക്ഷൻ കെ. പി, രമേശൻകെ.ടി, വിനോദൻ എം.പി
എന്നിവർ സംസാരിച്ചു. സജീവ് കുമാർ. പി .നൽകിയ പാലിയേറ്റീവ് സുരക്ഷാ ഉപകരണം പാലിയേറ്റീവ് കൺവീനർ ഹരീന്ദ്രൻ . സി .ഏറ്റുവാങ്ങി. പാലിയേറ്റീവ് നഴ്സ് ഷിനില.കെ. നന്ദി പറഞ്ഞു.


Reporter
the authorReporter

Leave a Reply