കോഴിക്കോട്: കഴിഞ്ഞ ദിവസം മലാപറമ്പ് ജംങ്ഷനിലായിരുന്നു അപകടം നടന്നത്. സിഗ്നൽ കഴിഞ്ഞ് മുന്നോട്ടെടുത്ത ഇരുചക്രവാഹനത്തിൽ ലോറി ഇടിക്കുകയായിരുന്നു.
ഒരു സെക്കന്റ് പോലും നഷ്ടപ്പെടുത്താതെ അപകടത്തിൽപെട്ട യാത്രക്കാരെ കോഴിക്കോട് സിറ്റി ട്രാഫിക്കിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ രഞ്ജിത്ത് ലിജേഷ് രക്ഷിക്കുകയായിരുന്നു. അപകട ദൃശ്യങ്ങൾ സിറ്റി ട്രാഫിക് പോലീസ് തന്നെ പങ്കുവച്ചു.