കോഴിക്കോട്: റെയിൽവേ സ്റ്റേഷനിലെ ഭക്ഷണ വിഭവങ്ങൾക്ക് കുത്തനെ വില വർധിപ്പിച്ച ഇന്ത്യൻ റെയിൽവേയുടെ നടപടിയിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷണ കൊള്ളക്കെതിരെ സ്നേഹവിരുന്ന് എന്ന പേരിൽ പ്രതിഷേധം സംഘടിപ്പിച്ചു റെയിൽവേ സ്റ്റേഷൻ അങ്കണത്തിൽ
ഭക്ഷണം വിതരണം ചെയ്തു കൊണ്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പരിപാടി ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പിസി ഷൈജു ഉദ്ഘാടനം ചെയ്തു ജില്ലാ ട്രഷറർ ടി കെ.സുമേഷ് അധ്യക്ഷനായി. സംസ്ഥാന കമ്മറ്റി അംഗം കെ.അരുൺ സംസാരിച്ചു ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ദിപു പ്രേംനാഥ് സ്വാഗതവും ജില്ലാ ജോ. സെക്രട്ടറി ടി അതുൽ നന്ദിയും പറഞ്ഞു.