LatestPolitics

വനിതാ അധ്യാപകരിൽ അധികഭാരം അടിച്ചേൽപ്പിക്കുന്ന സർക്കാർ നിലപാട് തിരുത്തണം :കെ.കെ.രമ

Nano News

കോഴിക്കോട് : ഹയർ സെക്കണ്ടറി മേഖലയിൽ പഠിപ്പിക്കുന്നതിന് പുറമെ നിരന്തരമായി അധികഭാരം അടിച്ചേൽപ്പിക്കുന്ന സർക്കാർ നിലപാട് തിരുത്തണമെന്ന് എം എൽ എ കെ.കെ. രമ അഭിപ്രായപ്പെട്ടു. ഹയർ സെക്കണ്ടറി സ്ക്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ സംസ്ഥാന തല വനിതാ കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. വനിത അധ്യാപകർക്കും ആർത്താവാവധി അനുവദിക്കാൻ നടപടി സ്വീകരിക്കണ മെന്നും ആവശ്യപ്പെട്ടു. സമൂഹത്തിൽ നിന്നുള്ള ഏത് തരം അടിച്ചമർത്തലുകൾക്ക് എതിരെയും സ്ത്രീകൾ പ്രതികരണ ബുദ്ധിയോടെ പ്രവർത്തിക്കണമെന്നും കൺവൻഷനിൽ ഉന്നയിച്ചു.
എച്ച് എസ് എസ് ടി എ വനിതാ ഫോറം കൺവീനർ നയനാ ദാസ് അധ്യക്ഷത വഹിച്ചു. യുവ സാഹിത്യകാരി എം.എ ഷഹനാസ് ആധുനിക കാലഘട്ടത്തിലെ അധ്യാപന രംഗത്ത് നേരിടേണ്ടിവരുന്ന വെല്ലുവിളികളെ കുറിച്ച് പ്രഭാഷണം നടത്തി. എച്ച് എസ് എസ് ടി എ സംസ്ഥാന പ്രസിഡണ്ട് കെ. ആർ മണികണ്ഠൻ മുഖ്യാതിഥി ആയിരുന്നു. ട്രഷറർ ഡോ.മഹേഷ് ബാബു , പി.രാധാകൃഷ്ണൻ , അബ്ദുൾ ലത്തീഫ്, എം.റിയാസ്, കെ.യു നിഷ, ഇ പ്രീതി , ജി. സുജാത , കെ.പി. അനിൽകുമാർ , കെ.എ. അഫ്സൽ, പി.കെ. ഫൗസിയ, പി.സി. ഹാജിറ എന്നിവർ സംസാരിച്ചു.


Reporter
the authorReporter

Leave a Reply