കോഴിക്കോട് :സംഗീതവും ഓർമ്മകൾ പങ്ക് വെക്കലുമായി രണ്ട് ദിനം ആഘോഷമാക്കിയ ഫറൂഖ് കോളേജ് പൂർവ്വ വിദ്യാർത്ഥികളുടെ സംഗമം നൈറ്റ് മാർക്കറ്റ് സമാപിച്ചു. രണ്ടാം ദിനത്തിൽ പ്രശസ്ത പിന്നണി ഗായകൻ അനൂപ് ശങ്കറും സംഘവും അവതരിപ്പിച്ച സംഗീത വിരുന്നോടെയാണ് സമാപിച്ചത്. ഫറൂഖാബാദ് 90 സ് ന്റെ നേതൃത്വത്തിൽ കെ ഹിൽസിൽ നടന്ന സമാപന ചടങ്ങിൽ പ്രസിഡന്റ് കെ പി അബ്ദുൾ റസാഖ് അധ്യക്ഷത വഹിച്ചു.കെ വി സക്കീർ ഹുസൈൻ, കെ റഷീദ് ബാബു,വി അഫ്സൽ, മെഹറൂഫ് മണലൊടി , അൽനൂർ ചെയർമാൻ കെ നിയാസ് തുടങ്ങിയവർ സംസാരിച്ചു. ഫുഡ് കോർട്ട്, വിപണന മേള എന്നിവ ഉൾപ്പെടുത്തിയായിരുന്നു പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചത്.