Thursday, December 26, 2024
LatestPolitics

അരിയുടെ വില കുറയ്ക്കാൻ സർക്കാർ അടിയന്തരമായി ഇടപ്പെടണം ; അഡ്വ.വി.കെ.സജീവന്‍


വടകര:അരിയുടെ വില കുറയ്ക്കാൻ സർക്കാർ അടിയന്തരമായി ഇടപ്പെടണമെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍ ആവശ്യപ്പെട്ടു.ബിജെപി പുതുപ്പണം മേഖല കുടുംബയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സർക്കാർ ഗവർണ്ണറോടുളള യുദ്ധം മതിയാക്കി ജനങ്ങളുടെ ജീവിത പ്രശ്നങ്ങളിൽ ഇടപെടാൻ തയ്യറാക്കണം.
കഴിഞ്ഞ നാല് മാസത്തിനിടയിൽ അരിയുടെ വില ഇരട്ടിയായിട്ടും കൂടുതൽ അരി ഇറക്കുമതി ചെയ്യാനോ സംഭരണ ശേഷി കൂട്ടാനോ സർക്കാർ തയ്യറാകുന്നില്ല. കേരളത്തിലെ നെൽകർഷകർ ആത്മഹത്യയുടെ വക്കിൽ എത്തി നിൽക്കുമ്പോൾ നെൽ സംഭരിക്കാൻ പോലും കൂട്ടാക്കുന്നില്ല’സപ്ലൈകോ വഴി മിതമായ നിരക്കിൽ ആവശ്യത്തിന് അരി വിതരണം ചെയ്യാൻ സർക്കാർ സത്വര നടപടി സ്വീകരിക്കണം. പൊതു വിപണിയിൽ ഇടപപ്പെട്ട് ജനങ്ങളുടെ ദുരിതത്തിന് പരിഹരം കാണണെമെന്നും അദ്ദേഹം പറഞ്ഞു

ഏരിയ പ്രസിഡൻ്റ് ബൈജു അധ്യക്ഷത വഹിച്ചു.സംസ്ഥാന സമിതി അംഗം രാമദാസ് മണലേരി ,അഡ്വ:ശ്രീപത്മനാഭൻ. മണ്ഡലം പ്രസിഡന് പി.പി വ്യാസൻ ,വിജയലക്ഷി ടീച്ചർ, കർഷകമോർച്ച ജില്ലാ പ്രസിഡൻറ് പി പി മുരളി ,കൗണ്‍സിലര്‍ പി.പി.സിന്ധു,സ്മിതാലക്ഷമി, രതീഷ് പുതുപ്പണം, കെ.വി.ഗണേശൻ.എ.വി സജീത മണലിൽ എന്നിവർ സംസാരിച്ചു.ചടങ്ങിൽ മുതിർന്ന പ്രവർത്തകരെ ആദരിച്ചു.


Reporter
the authorReporter

Leave a Reply