Tuesday, October 15, 2024
Latest

കേരള വിഷൻ്റെ കരുതലിൽ എൻ്റെ കൺമണിക്ക് ആദ്യ സമ്മാനം പദ്ധതി കോഴിക്കോടും


കോഴിക്കോട്:കേരളത്തിലുടനീളമുള്ള സർക്കാർ ആശുപത്രികളിൽ പിറന്ന് വീഴുന്ന ഓമനകൾക്ക് കരുതലിൻ്റെ ആദ്യ സമ്മാനമൊരുക്കുകയാണ് കേരള വിഷൻ.എൻ്റെ കൺമണിക്ക് ആദ്യ സമ്മാനം എന്ന പദ്ധതിയുടെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം കോട്ടപറമ്പ് കുട്ടികളുടേയും സ്ത്രീകളുടേയും ആശുപത്രിയിൽ നടന്നു.കേരള വിഷൻ ചാനൽ എം.ഡി രാജ് മോഹൻ മാമ്പ്ര അധ്യക്ഷം വഹിച്ചു.ജനപക്ഷത്തുനിന്നും പ്രവർത്തിക്കുന്ന കേരള വിഷൻ സാധാരണക്കാരായ ജനങ്ങൾക്ക് സേവനം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് എൻ്റെ കൺമണിക്ക് എന്ന പദ്ധതി ഒരുക്കിയതെന്ന് രാജ് മോഹൻ മാമ്പ്ര പറഞ്ഞു.

തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു.ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ ആദ്യ സമ്മാനം കൈമാറി.കേരളാ വിഷൻ വിപ്ലവാത്മകമായ ഒരു പദ്ധതിയാണ് ഏറ്റെടുത്തിരിക്കുന്നതെന്ന് ഗോകുലം ഗോപാലൻ പറഞ്ഞു.ഈ പദ്ധതിക്കു പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും അദ്ധേഹം ആശംസകളും നേർന്നു. ഈ പദ്ധതിക്കായി ഇനിയും സഹായങ്ങൾ നൽകുമെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.

ചലച്ചിത്ര താരം മാമുക്കോയ മുഖ്യാതിഥിയായിരുന്നു. ജനിച്ചു വീണ കുഞ്ഞിന് ആദ്യം തന്നെ ഒരു സമ്മാനം നൽകാൻ തീരുമാനിച്ച കേരള വിഷൻ്റെ തീരുമാനം സ്വാഗതാർഹമാണെന്ന് മാമുക്കോയ പറഞ്ഞു.

ജി ടെക്ക് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ മെഹറൂഫ് മണലൊടി പദ്ധതി അവതരിപ്പിച്ചു.കേരളത്തിലെ എല്ലാ സ്ഥലങ്ങളിലുള്ള സർക്കാർ ആശുപത്രികളിലും ഈ പദ്ധതിയോടൊപ്പം ജി.ടെക്ക് ഉണ്ടാകുമെന്ന് മെഹറുഫ് മണലൊടി പറഞ്ഞു.

കോർപ്പറേഷൻ കൗൺസിലർ എസ്.കെ അബൂബക്കർ, ആർ.എം.ഒ ഡോ.ദിവ്യ,സി.ഒ.എ ജില്ലാ പ്രസിഡണ്ട് അഫ്സൽ,.സി. ഒ.എ ജില്ലാ സെക്രട്ടറി ഉണ്ണികൃഷ്ണൻ, സ്റ്റേറ്റ് കമ്മറ്റി അംഗം നിസാർ ബാബു, കാരാടൻ ലാൻഡ്സ് ചെയർമാൻ കാരാടൻ സുലൈമാൻ, കെ.മൊയ്തീൻ കോയ, അബി യേശുറ, എന്നിവർ സംബന്ധിച്ചു.


Reporter
the authorReporter

Leave a Reply