കോഴിക്കോട്: അത്തോളി ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന ഗിരീഷ് പുത്തഞ്ചേരി അനുസ്മരണം ‘സൂര്യകിരീടം’ 23 വെള്ളിയാഴ്ച കൂമുള്ളിയിൽ നടക്കും. വൈകുന്നേരം 5 മണിക്ക് നടക്കുന്ന സാംസ്കാരിക സദസും ഓർമ്മ പൂക്കളവും എഴുത്തുകാരൻ വി. ആർ സുധീഷ് ഉദ്ഘാടനം ചെയ്യും. സംവിധായകൻ ലാൽ ജോസ് മുഖ്യാതിഥിയായിരിക്കും. കൂമുള്ളി വായനശാലക്ക് ഗിരീഷ് പുത്തഞ്ചേരി സ്മാരക നാമകരണം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.ബാബുരാജും
പ്രതിമ അനാഛാദനം പഞ്ചായത്ത് പ്രസിഡൻ്റ് ഷീബ രാമചന്ദ്രനും നിർവ്വഹിക്കും. ഗാന രചയിതാവ് രമേശ് കാവിൽ അനുസ്മരണ പ്രഭാഷണം നടത്തും.7 മണിക്ക് നൃത്തശില്പവും വിവിധ കലാപരിപാടികളും 8 ന് ചെങ്ങന്നൂർ ശ്രീകുമാർ നയിക്കുന്ന ഗാനമേളയും അരങ്ങേറും.രാവിലെ 9 മണിക്ക് ഗിരീഷ് പുത്തഞ്ചേരി പോട്രേറ്റ് മത്സരവും 10ന് പാട്ടെഴുത്ത് , ഗാനാലാപന മത്സരവും നടത്തും.