GeneralLocal News

ബസ്സും കാറും കൂട്ടിയിടിച്ച് ഡ്രൈവര്‍ മരിച്ചു

Nano News

തൃശൂര്‍: കരുവന്നൂര്‍ ചെറിയപാലത്തില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ മരിച്ചു. കാര്‍ യാത്രികനായ തേലപ്പിള്ളി സ്വദേശി പെരുമ്പിള്ളി വീട്ടില്‍ നിജോ ആണ് മരിച്ചത്.

ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടം. ഇരിങ്ങാലക്കുട ഭാഗത്ത് നിന്നും വന്ന ദേവമാത എന്ന സ്വകാര്യ ബസുമായാണ് കാര്‍ കൂട്ടിയിടിച്ചത്. ബസ് മറ്റൊരു വാഹനത്തെ മറികടന്ന് വരുന്നതിനിടെ ബൈക്കില്‍ തട്ടുകയും തുടര്‍ന്ന് എതിരെ വന്നിരുന്ന കാറില്‍ ഇടിക്കുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അപകടം നടന്ന ഉടനെ ബസ് ജീവനക്കാര്‍ ഇറങ്ങി ഓടിയതായും നാട്ടുകാര്‍ പറഞ്ഞു.


Reporter
the authorReporter

Leave a Reply