കോഴിക്കോട് : കോർപ്പറേഷൻ തോപ്പയിൽ വാർഡിലെ മുസ്ളീം ശ്മശാന പള്ളിക്ക് പിറക് വശത്ത് ആവിയിൽ തോടിന്റെ കൈവരി ഡ്രൈനേജ് കാട് മുടി മലിനമായി ജനങ്ങളുടെ ജീവന് ഭീഷണിയായി കിടക്കുന്ന പ്രദേശങ്ങൾ ബി.ജെ.പി. സംഘം സന്ദർശിച്ചു …..
കോർപ്പറേഷന്റെ അനാസ്ഥ കാരണം ഈ പ്രദേശത്ത് രണ്ട് പേർ എലി പനി പിടിച്ച് മരണപ്പെട്ടു
നിരവധി പേർ എലിപ്പനിയടക്കമുള്ള മാരക രോഗങ്ങൾ പിടിപ്പെട്ട് ചികിത്സ തേടി എന്നാണ് ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട്
കോർപ്പറേഷന്റെ കെടുകാര്യസ്ഥത കാരണം വീണ്ടും ഈ പ്രദേശത്ത് മാരക രോഗം പിടിപ്പെട്ട് മരണമുണ്ടാക്കാനുള്ള സാധ്യതയാണ് കാണുന്നത്
മഴക്കാല ശുചികരണ പ്രവർത്തനം എന്ന് പറയുന്ന ഒരു കാര്യം ഈ പ്രദേശത്ത്ക്കാർ കേട്ട് കേൾവിയില്ലാത്ത കാര്യമാണ്, കോർപ്പറേഷന്റെ ശുചികരണ തൊഴിലാളികളെ ഇതുവരെ കണ്ടിട്ടില്ല എന്നാണ് നാട്ടുകാർ പറയുന്നത്
വിലപ്പെട്ട രണ്ട് ജീവൻ നഷ്ടപ്പെട്ടിട്ടും കണ്ണ് തുറക്കാത്ത കോർപ്പറേഷനെതിരെ ശക്തമായ പ്രതിഷേധ സമര പരിപാടികൾക്ക് ബി.ജെ.പി.നേതൃത്വം നൽകുമെന്ന് നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു പറഞ്ഞു.
കോർപ്പറേഷൻ സെക്രട്ടറിക്ക് പരാതിയും നൽകി ,
ഏരിയ പ്രസിഡണ്ട് മധു കാമ്പുറം, ഏരിയ കമ്മിറ്റി അംഗം ടി. മനോഹരൻ
ബുത്ത് പ്രസിഡണ്ട് കെ.ഷൈജു എന്നിവർ സംബന്ധിച്ചു.
മീഡിയ കൺവീനർ