കോഴിക്കോട്: മണ്ണൂർ സരസ്വതി വിദ്യാനികേതൻ 40-ാം, വാർഷികം വൈഖരീ ക്ക് സമാപനം. മൂന്ന് ദിവസമായി നടന്ന പരിപാടികളുടെ സമാപനം കവി പി. കെ ഗോപി ഉദ്ഘാടനം ചെയ്തു.വിദ്യാലയ സമിതി അദ്ധ്യക്ഷൻ സി.ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു ഭാരതീയ വിദ്യാനികേതൻ മുൻ സംസ്ഥാന അദ്ധ്യക്ഷൻ എ.കെ ശ്രീധരൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. നവ്യാ ഹരിദാസ് സിന്ധു പ്രദീപ്, എ.സി.ഷാജകുമാർ ,പ്രവീൺ ശങ്കരത്ത്, ഗിന്നസ് വത്സരാജ് ആചാര്യ, കെ. അനിൽ കുമാർ,പനക്കൽ ചന്ദ്രൻ, സി .പി.ബേബി, പ്രജിത്ത് തറയിൽ, ചന്ദ്രൻ ചെറുകാട്ട്,ചട്ടിക്കൽ ഗോപാലകൃഷ്ണൻ ,ബിന്ദു വാസുദേവൻ, സുരേന്ദ്രൻ.സി എന്നിവർ സംസാരിച്ചു.വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് സരസ്വതി വിദ്യാനികേതൻ, വിദ്യാർത്ഥികൾ ,പൂർവ്വ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർ അവതരിപ്പിച്ച നൃത്തോത്സവം അവതരിപ്പിച്ചു.
സിനിമാ താരം നിർമ്മൽ പാലാഴി ഉദ്ഘാടനം നിർവ്വഹിച്ച പരിപാടിക്ക് അണ്ടിപറ്റ് ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഭാരതീയ വിദ്യാനികേതൻ സംസ്ഥാന അദ്ധ്യക്ഷൻ ഗോപാലൻകുട്ടി മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ബൈജുമാസ്റ്റർ, അഡ്വ: മുഹമ്മദ് ഷാഹിദ് ,സി .ഗംഗൻമാസ്റ്റർ , സി.പി ബേബി, കൃഷ്ണൻ പുഴക്കൽ, ദീപ.ഡി, കെ.പി കുട്ടിക്കൃഷ്ണൻ.അനിൽകുമാർ.കെ, ശശിധരൻ.കെ, സുധ എന്നിവർ സംസാരിച്ചു.