Monday, November 11, 2024
GeneralLatest

അഴക്’ പദ്ധതി ഏപ്രില്‍ രണ്ടിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും


കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന ‘അഴക്’ പദ്ധതിയുടെ ഉദ്ഘാടനം ഏപ്രില്‍ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സമസ്ത മേഖലകളിലും സമ്പൂര്‍ണ ശുചിത്വം ഉറപ്പാക്കി ശുദ്ധമായ വായുവും, ജലവും, സ്വച്ഛന്ദമായ പ്രകൃതിയും ഉറപ്പാക്കുക. അതുവഴി നഗരത്തിന്റെ ഹാപ്പിനസ് ഇന്‍ഡക്സ് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്നതാണ് അഴക് പദ്ധതി.

വൈകിട്ട് നാലിന് ടാഗോര്‍ സെന്റനറി ഹാളില്‍ നടക്കുന്ന ചടങ്ങില്‍കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും. കോര്‍പ്പറേഷന്‍ സെക്രട്ടറി കെ.യു.ബിനി പദ്ധതി വിശദീകരണം നടത്തും. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍, എ.കെ.ശശീന്ദ്രന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. എംപിമാരായ എം.കെ.രാഘവന്‍, എളമരം കരീം, ബിനോയ് വിശ്വം, തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍എ എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ കലക്ടര്‍ നരസിംഹുഗുരി ടി.എല്‍ റെഡ്ഡി, പി.മോഹനന്‍ മാസ്്റ്റര്‍, അഡ്വ.കെ. പ്രവീണ്‍ കുമാര്‍, ടി.വി.ബാലന്‍, ഉമ്മര്‍ പാണ്ടികശാല, വി.കെ.സജീവന്‍, മനയത്ത് ചന്ദ്രന്‍, കെ.ലോഹ്യ, മുക്കം മുഹമ്മദ്, ഷര്‍മ്മദ് ഖാന്‍, സത്യചന്ദ്രന്‍, അഡ്വ. ഷാജു ജോര്‍ജ്ജ്, അഷറഫ് മണക്കടവ്, വി.കെ.സി. മമ്മദ് കോയ, എ.പി. അഹമ്മദ്, കെ.വി. ഹസീബ്, റാഫി പുത്തൂര്‍ എന്നിവര്‍ എന്നിവര്‍ ആശംസകള്‍ നേരും. ഡെപ്യൂട്ടി മേയര്‍ മുസാഫിര്‍ അഹമ്മദ് സ്വാഗതവും ആഗോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഡോ.എസ്. ജയശ്രീ നന്ദിയും പറയും.

ഉദ്ഘാടനത്തിന്റെ മുന്നോടിയായി ഏപ്രില്‍ ഒന്നിന് നഗരത്തില്‍ വിളംബര റാലി നടക്കും. കൗണ്‍സിലര്‍മാര്‍, പൗര പ്രമുഖര്‍, കുടുംബശ്രീ, ഹരിതകര്‍മസേന, ശുചീകരണ തൊഴിലാളികള്‍, നഗരസഭ ഉദ്യോഗസ്ഥര്‍, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍, സര്‍വീസ് സംഘടനാ പ്രതിനിധികള്‍, വ്യാപാരി വ്യവസായി സംഘടനാ പ്രതിനിഥികള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങി സമൂഹത്തിന്റെ നാനാ മേഖലകളിലുള്ളവര്‍ വിളംബര ജാഥയില്‍ പങ്കുചേരും. വൈകുന്നേരം 4.30ന് മുതലക്കുളത്തു നിന്നാരംഭിച്ച് കോര്‍പ്പറേഷന്‍ ഓഫീസ് പരിസരത്ത് സമാപിക്കും. അഴക് പദ്ധതിയുടെ ലോഗോ പ്രകാശനം മേയര്‍ ഡോ, ബീന ഫിലിപ്പ് പ്രകാശനം ചെയ്തു.


Reporter
the authorReporter

Leave a Reply