പൂനൂര്‍: പത്രപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ അഹമ്മദ്കുട്ടി ഉണ്ണികുളത്തെ പൂനൂര്‍ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ആദരിച്ചു. പ്രമുഖ മാധ്യമപ്രവര്‍ത്തകനും 24 ന്യൂസ് സീനിയർ ന്യൂസ് എഡിറ്റർ ദീപക് ധര്‍മ്മടം ഉണ്ണികുളത്തെ ആദരിക്കുകയും മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. ടി.എം.ആലി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കെ.അബൂബക്കര്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. സി.പി കരീം മാസ്റ്റര്‍, താര അബ്ദുറഹിമാന്‍ ഹാജി, സി.പി.ഐ പൂനൂര്‍, ടി.എം ഹക്കീം മാസ്റ്റര്‍, ശശീന്ദ്രന്‍ മാസ്റ്റര്‍, അബ്ദുല്‍ ഷുക്കൂര്‍, ബാലകൃഷ്ണകിടാവ് സംസാരിച്ചു. കെ.അബ്ദുല്‍ ഖാദര്‍ നന്ദി പറഞ്ഞു.