കോഴിക്കോട് : കേന്ദ്ര കേരള സർക്കാരുകൾ ജനദ്രോഹ നടപടികൾ അവസാനിപ്പിച്ച് ജനങ്ങൾക്ക് ആശ്വാസ പദ്ധതികൾ പ്രഖ്യാപിക്കണമെന്ന് രാഷ്ട്രീയ ജനതാദൾ ദേശീയ സെക്രട്ടരി അനു ചാക്കോ ആവശ്യപ്പെട്ടു. ആർ ജെഡി മലബാർ മേഖല നേതൃക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
കോവിഡിന്റെ മറവിൽ മുൻ സർക്കാറുകൾ നടപ്പിലാക്കിയ പദ്ധതികൾ ഇല്ലാതാക്കുകയും സ്വാർത്ഥ താൽപര്യങ്ങൾ നടപ്പിലാക്കുകയുമാണ് ഇരു സർക്കാരുകളും . പെട്രോൾ ഡീസൽ പാചക വാതക വിലകൾ കുത്തന കൂട്ടിയ കേന്ദ്ര സർക്കാറും സ്വന്തം പാർട്ടിക്കാരെ ജോലിക്ക് നിയമിക്കുന്ന കേരള സർക്കാറും ഒരേ തൂവൽ പക്ഷികളാണ്. റെയിൽവേയിൽ മുതിർന്ന പൗരന്മാർക്കുണ്ടായിരുന്ന പരിഗണന കേന്ദ്ര സർക്കാർ ഇല്ലാതാക്കി വഞ്ചിക്കുകയാണ്. നാളികേരത്തിന് വില ഇല്ലാതായിട്ട് മാസങ്ങളായി. കേരള സർക്കാർ യാതൊരു നടപടിയും കർഷകരുടെ കാര്യത്തിൽ ചെയ്തിട്ടില്ല.
സംസ്ഥാന ജനറൽ സെക്രട്ടരി ചോലക്കര മുഹമ്മദ് മാസ്റ്റർ അധ്യക്ഷം വഹിച്ചു. ജോൺ മരങ്ങോലി, ഷാഹുൽ ഹമീദ് വൈദ്യരങ്ങാടി, യൂസുഫലി മടവൂർ, സുരേഷ് കെ നായർ, ബിനു പഴഞ്ചിറ, ശശിധരൻ പുലരി ഫിറോസ് ഖാൻ , പ്രിയൻ ആന്റണി, നിസാർ വൈദ്യങ്ങാടി , രാജേഷ് കുണ്ടായിത്തോട്,പ്രശാന്തൻ ചുള്ളിക്കാട്, ഇൽയാസ് കുണ്ടായിത്തോട്, കെ പി ചന്ദ്രൻ നാദാപുരം, ബിനോർ കുമാർ , സുജാത മോഹൻ പ്രസംഗിച്ചു.
ചന്ദ്രൻ പൂക്കിണാറമ്പത്ത് സ്വാഗതവും നന്ദിയും പറഞ്ഞു.