Wednesday, December 4, 2024
Latest

ഗുരുവായൂർ ഏകാദശി ഡിസംബർ 4 ന് തന്നെ ആചരിക്കണം;പണിക്കർ സർവ്വീസ് സൊസൈറ്റി ജ്യോതിഷ സഭ


സ്കൂൾ പാഠ പുസ്തകത്തിൽ ജ്യോതിഷ പഠനം ഉൾപ്പെടുത്തണമെന്ന് ജ്യോതിഷ പണ്ഡിതർ

കോഴിക്കോട് : ജ്യോതിഷ വിഷയം സർവ്വകലാശാലകളിൽ പാഠ്യ വിഷയമാക്കിയത് പോലെ സ്കൂൾ പാഠ പുസ്തകത്തിൽ ജ്യോതിഷ പഠനം ഉൾപ്പെടുത്തണമെന്ന് പണിക്കർ സർവ്വീസ് സൊസൈറ്റി ജ്യോതിഷ സഭ ഭാരവാഹികൾ , കേന്ദ്ര – സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു.

ജ്യോതിഷ വിഷയത്തെക്കുറിച്ചുള്ള തെറ്റായ ധാരണ അവസാനിപ്പിക്കാൻ ഇതാണ് മികച്ച മാർഗ്ഗം. മന്ത്രവാദവും ദുർമന്ത്രവാദവും തിരിച്ചറിയേണ്ടതുണ്ട്. 95 ശതമാനം ജനങ്ങളും അന്ധ വിശ്വാസത്തിന് അടിമകളാണ്. ഇതിൽ അഭ്യസ്ഥവിദ്യരും പുരോഗമന ചിന്താഗതിക്കാരും ഉൾപ്പെടുന്നത് കേരളത്തിന് അപമാനകരമാണ്. മനുഷ്യ മനസിലെ അന്ധവിശ്വാസത്തെ ബോധവൽക്കരണത്തിലൂടെ മാത്രമെ മാറ്റിയെടുക്കാൻ സാധിക്കുകയുള്ളൂ. ഇതിന് ജ്യേതിഷത്തെ ശാസ്ത്രീയമായി സമീപിക്കേണ്ടതുണ്ട്.സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ജ്യോതിഷ ബോർഡ് രൂപീകരിച്ച് അന്ധവിശ്വാസ നിരോധന ബിൽ, വിധിയുടെ അടിസ്ഥാനത്തിലാക്കണം.
ജനജീവിതത്തിന് ആത്മവിശ്വാസവും ധൈര്യവും പകർന്ന് കൊടുക്കുന്ന ജ്യോതിഷത്തെ അന്ധവിശ്വാസ നിരോധന ബില്ലിൽ ഉൾപ്പെടുത്തി നിരോധിക്കാനുള്ള നീക്കം ഒഴിവാക്കണമെന്ന് പണിക്കർ സർവ്വീസ് സൊസൈറ്റി അഭ്യർത്ഥിച്ചു.

2004 ജൂൺ 5 ന് പ്രസ്ഥാവിച്ച സുപ്രീം കോടതി വിധിന്യായത്തിൽ ജ്യോതിഷം ശാസ്ത്രമാണെന്നും ഫലപ്രവചനങ്ങൾ ശാസ്ത്രീയമായി ഗ്രഹങ്ങളെയും രാശി കളെയും നക്ഷത്രങ്ങളെയും അടിസ്ഥാനപ്പെടുത്തി പഠനം നടത്തിയതാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. ജ്യോതിഷം ഗ്രഹഗോള ഗണിത ശാസ്ത്ര ശാഖയാണ്. അന്ധവിശ്വാസത്തിന് എതിരുമാണ്. മുഹൂർത്തം, പ്രശ്നം, നിമിത്തം , ഗോളം എന്നിവ ഉൾപ്പെടുന്ന വേദാംഗ ജ്യോതിശാസ്ത്രം തികച്ചും ജനോപകാര പ്രദവും ജനക്ഷേമപരവുമാണ്. ജ്യോതിഷ ശാഖയെ സങ്കുചിത താൽപ്പര്യക്കാർ അവഹേളിച്ച് കൊണ്ടിരിക്കുന്നു. ഇലന്തൂരിൽ അറബി മന്ത്രികനും വീട്ടമ്മയും ചെയ്ത ക്രൂര കൃത്യത്തിന് ജ്യോതിഷ പണ്ഡിതരെ ഒറ്റപ്പെടുത്തി.
താന്ത്രികത്തിന്റെ മറവിൽ ആഭിചാര കൃത്യം ചെയ്യുന്നവർ, രോഗശാന്തി ശുശ്രൂഷയെന്ന തട്ടിപ്പ്, ബലി കൊടുത്താൽ സ്വർഗ്ഗം കിട്ടുമെന്ന് വിശ്വസിപ്പിക്കൽ, ഉപദ്രവിച്ച് ബാധ ഒഴിപ്പിക്കൽ തുടങ്ങിയവ നിരോധനത്തിന്റെ പരിധിയിൽ കൊണ്ട് വരണം . ജ്യോതിഷത്തെ നിരോധിക്കണമെന്ന് പറയുന്നവർ കലണ്ടറും ദേവസ്വം ബോർഡ് തയ്യാറാക്കുന്ന പഞ്ചാംഗവും ഉപേക്ഷിക്കാൻ തയ്യാറാകണമെന്ന് പണിക്കർ സർവ്വീസ് സൊസൈറ്റി ചെയർമാൻ ബേപ്പൂർ ടി കെ മുരളീധരൻ പണിക്കർ അഭിപ്രായപ്പെട്ടു.
ഗുരുവായൂർ ഏകാദശി ഡിസംബർ 4 ന് തന്നെ ആചരിക്കണമെന്ന തീരുമാനം ജ്യോതിഷ പണ്ഡിതർ സംയുക്തമായി അറിയിച്ചു.

വാർത്ത സമ്മേളനത്തിൽ പണിക്കർ സർവ്വീസ് സൊസൈറ്റി ചെയർമാൻ ബേപ്പൂർ ടി കെ മുരളീധരൻ പണിക്കർ, വൈസ് ചെയർമാൻ ചെലവൂർ ഹരിദാസൻ പണിക്കർ, ജ്യോതിഷ സഭാ ചെയർമാൻ എം പി വിജീഷ് പണിക്കർ , ജനറൽ സെക്രട്ടറി മൂലയിൽ മനോജ് പണിക്കർ, സെക്രട്ടറി തിക്കോടി വത്സരാജൻ പണിക്കർ പങ്കെടുത്തു.


Reporter
the authorReporter

Leave a Reply