Politics

ബംഗാളിൽ യുവ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്: മമത സർക്കാർ സ്ത്രീ സംരക്ഷണം ഉറപ്പു വരുത്തുന്നതിൽ സമ്പൂർണ പരാജയം; മഹിളാമോർച്ച

Nano News

കോഴിക്കോട്: ബംഗാളിൽ യുവ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ ആക്രമികളെ സംരക്ഷിക്കുന്ന മമത സർക്കാർ സ്ത്രീ സംരക്ഷണം ഉറപ്പു വരുത്തുന്നതിൽ സമ്പൂർണ പരാജയമാണെന്ന് മഹിളാമോർച്ച സ്റ്റേറ്റ് ജനറൽ സെക്രട്ടറി നവ്യ ഹരിദാസ് പറഞ്ഞു. മഹിളാ മോര്‍ച്ച
കോഴിക്കോട് ജില്ല കമ്മിറ്റി കിഡ്സൺ കോർണറിൽ മെഴുകുതിരികൾ കത്തിച്ചു നടത്തിയ “മഹിളാ പ്രതിഷേധം ” ഉദ്ഘാടനം ചെയ്യുകയായിരുന്നു നവ്യ ഹരിദാസ്.

മഹിളാമോർച്ച ജില്ലാ പ്രസിഡന്റ്‌ അഡ്വ രമ്യ മുരളി അധ്യക്ഷയായി.അഡ്വ. എ. കെ. സുപ്രിയ ജില്ലാ ജനറൽ സെക്രട്ടറി,ബിജെപി സംസ്ഥാന സമിതി അംഗങ്ങളായ രമണി ബായ്, ശോഭ രാജൻ,മഹിളാ മോർച്ച കമ്മിറ്റി അംഗങ്ങളായ ലീന ദിനേശ്, റൂബി പ്രകാശൻ, സൗത്ത് മണ്ഡലം പ്രസിഡന്റ്‌ ജയശ്രീ സുധീഷ്, രാമനാട്ടുകര മണ്ഡലം പ്രസിഡന്റ്‌ രഞ്ജിത,നടക്കാവ് മണ്ഡലം പ്രസിഡന്റ്‌ ജിഷ ഷിജു,പുതിയറ ബിജെപി മണ്ഡലം സെക്രട്ടറി രജനി കണ്ടിയിൽ,രാധിക ബിജേഷ് ബിജെപി കുതിരവട്ടം ഏരിയ പ്രസിഡന്റ്‌ ഷൈജ ഹരിദാസ്, ഷീബ വിജേഷ് തുടങ്ങിയവർ നേതൃത്വം നൽകി.


Reporter
the authorReporter

Leave a Reply