General

നവജാത ശിശുവിന്റെ സംസ്‌കാരം ഇന്ന്

Nano News

പനമ്പിള്ളി നഗറില്‍ നടുറോഡിലേക്ക് വലിച്ചെറിഞ്ഞു കൊല്ലപ്പെട്ട നവജാത ശിശുവിന്റെ സംസ്‌കാരം ഇന്ന് രാവിലെ നടത്തും. കേസില്‍ പ്രതിയായ കുഞ്ഞിന്റെ അമ്മയെ അവരുടെ ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം മാത്രം കസ്റ്റഡിയില്‍ എടുക്കുമെന്ന്് പൊലിസിന്റെ തീരുമാനം. അതിനിടെ കുഞ്ഞിന്റെ ഡിഎന്‍എ സാമ്പിള്‍ ഇന്ന് പരിശോധനയ്ക്ക് അയക്കും.

നവജാത ശിശുവിന്റെ സംസ്‌കാരം ഇന്ന് രാവിലെ 10നാണ് പച്ചാളം ശ്മശാനത്തില്‍ നടക്കുക. പൊലിസാണ് മൃതദേഹം സംസ്‌കരിക്കുന്നത്. അതിനിടെ എറണാകുളത്ത് മെഡിക്കല്‍ ട്രസ്റ്റില്‍ ചികിത്സയില്‍ കഴിയുന്ന പ്രതിയായ അമ്മയുടെ ആരോഗ്യനില മെച്ചപ്പെട്ടു. എങ്കിലും മാനസികനില പൂര്‍ണമായും ശരിയായതിന് ശേഷം കസ്റ്റഡിയില്‍ വാങ്ങിയാല്‍ മതി എന്നാണ് പൊലീസിന്റെ തീരുമാനം.

കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത സമയത്ത് തന്നെ ഡിഎന്‍എ പരിശോധനയ്ക്കുള്ള സാമ്പിള്‍ പൊലിസിന് കൈമാറിയിരുന്നു. ഇതും ഇന്ന് പരിശോധനയ്ക്ക് അയക്കും. യുവതിയെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം ആവശ്യമെങ്കില്‍ മാത്രം ആണ്‍ സുഹൃത്തിനെയും കസ്റ്റഡിയിലെടുക്കാനാണ് പൊലീസിന്റെ തീരുമാനം.


Reporter
the authorReporter

Leave a Reply