കോഴിക്കോട് :മാങ്കാവ് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ 62 കാരൻ്റെ മൃതദേഹം കണ്ടെത്തി. ചാലപ്പുറം സ്വദേശി സിദ്ധാർത്ഥൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. രാവിലെ 9 മണിയോടെയാണ് 62 കാരൻ
പുഴയിലേക്ക് ചാടിയത്. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻതന്നെ ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് മണിക്കൂറുകൾ നീണ്ട തിരച്ചിലിനോടുവിലാണ് മൃതദേഹം കണ്ടെത്തിയത്.