തിരുവനന്തപുരം: മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും അപകടം. അഴിമുഖത്തുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. പുതുക്കുറിച്ചി സ്വദേശി ജോണി (50)യാണ് മരിച്ചത്. വള്ളത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ നീന്തി രക്ഷപ്പെട്ടു.
പുലര്‍ച്ച 3:30 മണിയോടെയായിരുന്നു അപകടം. മത്സ്യബന്ധനത്തിനായി പോകവെ അഴിമുഖത്തുണ്ടായ ശക്തമായ തിരയില്‍പ്പെട്ട വള്ളം മറിയുകയായിരുന്നു. വള്ളത്തില്‍ ആറ് തൊഴിലാളികളുണ്ടായിരുന്നു.