കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബ്ബ്, നൻമ, പതഞ്ജലി കോഴിക്കോട് എന്നിവയുടെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കുള്ള പഞ്ചദിന അഭിനയ ക്യാമ്പ് ‘ആക്ടിറ്റൂഡ് 2025’ ബദിരൂർ തപോവനത്തിൽ തുടങ്ങി.
എം.വി.ശ്രേയാംസുകുമാർ ഉദ്ഘാടനം ചെയ്തു. കമാൽ വരദൂർ മുഖ്യാതിഥിയായി.
പി. കിഷൻ ചന്ദ്,
പി.എസ്.രാകേഷ്, ഷിബുമുത്താട്ട്, യോഗാചാര്യ പി.ഉണ്ണിരാമൻ എന്നിവർ സംസാരിച്ചു.
കൊല്ലേരി ശിവരാമൻ സ്വാഗതവും പി.എസ്.രാകേഷ് നന്ദിയും പറഞ്ഞു. മേലാൽ മോഹനൻ അധ്യക്ഷത വഹിച്ചു. ക്യാമ്പ് 30 ന് സമാപിക്കും.










