EducationLatest

നല്ലളം ഉറൂബ് ലൈബ്രറി വാര്‍ഷിക സമ്മേളനം

Nano News

കോഴിക്കോട്: നല്ലളം ഉറൂബ് ലൈബ്രറിയുടെ വാര്‍ഷിക സമ്മേളനവും സാംസ്‌കാരിക സദസ്സും കോഴിക്കോട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ എം രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ. കെ ഇ എന്‍ കുഞ്ഞഹമ്മദ് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.

സാഹിത്യ അക്കാദമി സമഗ്രസംഭാവന പുരസ്‌കാരം ലഭിച്ച കെ ഇ എന്‍ കുഞ്ഞഹമ്മദിനെ ഉപഹാരം നല്‍കി ആദരിച്ചു. സ്വാതന്ത്ര്യദിന ക്വിസ്/ചിത്രരചനാ മത്സരവിജയികളായ വിദ്യാര്‍ഥികള്‍ക്ക് സമ്മാന, സര്‍ട്ടിഫിക്കറ്റ് വിതരണം ലൈബ്രറി പേട്രണ്‍ കൂടിയായ മുന്‍ എം എല്‍ എ. വി കെ സി മമ്മദ് കോയ നിര്‍വഹിച്ചു.

ലൈബ്രറി പ്രസിഡന്റ് പ്രൊഫ. എം അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. മേഖലാ ലൈബ്രറി കൗണ്‍സില്‍ അംഗം ടി കെ പ്രേമലത, കോര്‍പറേഷന്‍ കൗണ്‍സിലര്‍ റഫീന അന്‍വര്‍ ആശംസ അര്‍പ്പിച്ചു. സെക്രട്ടറി ടി ഹര്‍ഷാദ് സ്വാഗതവും ട്രഷറര്‍ പി എം കെ സുബൈര്‍ നന്ദിയും പറഞ്ഞു. കുട്ടികളുടെ കവിതാലാപനം, ഗാനാലാപനം തുടങ്ങിയ കലാപരിപാടികളും നടന്നു.

 


Reporter
the authorReporter

Leave a Reply