GeneralLocal News

രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചു കയറി രോഗി മരിച്ചു

Nano News

കോട്ടയം: പൊന്‍കുന്നത്ത് രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചുകയറി. ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗി മരണപ്പെട്ടു. പാലപ്ര സ്വദേശി പി.കെ രാജുവാണ് രക്തസ്രാവത്തെ തുടര്‍ന്ന് മരണപ്പെട്ടത്. പാലായിലെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു ഇദ്ദേഹത്തെ. ഇതിനിടെയായിരുന്നു ഇന്ന് പുലര്‍ച്ചെ നാലുമണിയോടെ അപകടം ഉണ്ടായത്.

രോഗിയുമായ പോവുകയായിരുന്ന ആംബുലന്‍സ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയിലെ പൊന്‍കുന്നം പഴയ ആര്‍ടി ഓഫിസിന് സമീപത്തുവച്ചാണ് അപകടം നടന്നത്. അപകടത്തിന് പിന്നാലെ രോഗി മരിക്കുകയും ചെയ്തു.

പ്രമേഹരോഗിയായ രാജുവിനെ രക്തസ്രാവത്തെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നു പാലായിലെ ആശുപത്രിയിലേക്ക് മാറ്റുവാന്‍ കൊണ്ടു പോവുകയായിരുന്നു. അതിനിടെയാണ് അപകടം.


Reporter
the authorReporter

Leave a Reply