GeneralLatest

ചേവായൂർ സ്റ്റേഷനിൽ നിന്നും ചാടിപ്പോയ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പോലീസ് തന്നെ പിടികൂടി.


കോഴിക്കോട്: വെള്ളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ കുട്ടികൾക്കൊപ്പം പോലീസ് കസ്റ്റഡിയിലെടുത്ത 2 യുവാക്കളെ കോടതി റിമാൻ്റ് ചെയ്തു. അറസ്റ്റിന് ശേഷം ചേവായൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ട കൊടുങ്ങല്ലൂർ സ്വദേശി ഫെബിൻ റാഫിയെ രാത്രി തന്നെ പോലീസ് പിടികൂടി.
കൊല്ലം സ്വദേശി ടോം തോമസ്, ഫെബിൻ റാഫി എന്നിവരെ കോഴിക്കോട് പോക്സോ
കോടതിയാണ് റിമാൻ്റ് ചെയ്തത്.ശനിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് ചേവായൂർ പൊലീസ് സ്റ്റേഷനിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. മജിസ്ടേറ്റിന് മുന്നിൽ ഹാജരാക്കാനിരുന്ന പ്രതികളിൽ ഒരാളായ  ഫെബിൽ റാഫി  പൊലീസിന്റെ കണ്ണ് വെട്ടിച്ച് സ്റ്റേഷനിൽ ഓടി രക്ഷപ്പെട്ടു. സ്റ്റേഷൻ പരിസരത്തും  കോഴിക്കോട്  നഗരം കേന്ദ്രീകരിച്ചും പ്രതിക്കായി പൊലീസ് വലവിരിച്ചു. ഒന്നേകാൽ മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ  പ്രതിയെ പോലീസ് പിടികൂടി. സ്റ്റേഷന് സമീപത്തുള്ള ലോ കോളേജ്   പരിസരത്തെ കാട്ടിൽ നിന്നാണ് ഫെബിനെ പോലീസ് പിടികൂടിയത്. ലോ കോളേജ് വിദ്യാർത്ഥികൾ നൽകിയ വിവരത്തെ തുടർന്നാണ് പ്രതിയെ പിടിക്കാൻ കഴിഞ്ഞതെന്ന് ടൗൺ എ സി പി .പി ബിജു രാജ് വ്യക്തമാക്കി.സുരക്ഷാ വീഴ്ച പരിശോധിക്കുമെന്നും എ സി പി പറഞ്ഞു.
ചിൽഡ്രൻസ് ഹോമിൽ നിന്ന് രക്ഷപ്പെട്ട  പെൺകുട്ടികൾക്കൊപ്പം ബംഗലുരുവിൽ നിന്ന്പിടിയിലായ കൊടുങ്ങല്ലൂർ സ്വദേശി ഫെബിൻ റാഫി, കൊല്ലം സ്വദേശി ടോം തോമസ് എന്നിവരെ കോഴിക്കോട് പോക്സോ കോടതി റിമാൻ്റ് ചെയ്തു. പ്രതികൾക്കെതിരെ പോക്സോ, ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകൾ ചേർത്താണ് കേസ് എടുത്തത്. യുവാക്കൾ ബംഗലുരുവിൽ വെച്ച് മദ്യം നൽകിയെന്നും ശാരീരിക പീഡനത്തിന് ശ്രമിച്ചെന്നും കുട്ടികൾ പോലീസിന് മൊഴി നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ
പെൺകുട്ടികളുടെ രഹസ്യമൊഴി രേഖപ്പെടുത്തി.  കോഴിക്കോട് ജുഡീഷ്യൽ ഒന്നാം മജിസ്ട്രേറ്റ് കോടതിയാണ് മൊഴി രേഖപ്പെടുത്തിയത്. കുട്ടികൾക്ക് യാത്രയ്ക്ക് ആവശ്യമായ പണം നൽകിയത് മലപ്പുറം എടക്കരയിലെ യുവാവാണെന്നും പോലീസ് കണ്ടെത്തി. ഇയാളെ പോലീസ് ചോദ്യം ചെയ്യും.


Reporter
the authorReporter

Leave a Reply