കോഴിക്കോട് :കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ പ്രതിരോധ സഹായ പ്രവർത്തനങ്ങളുമായി ഡി.വൈ.എഫ്.ഐ രംഗത്ത്.ഇതിൻ്റെ ഭാഗമായി സമൂഹ അടുക്കളകൾ ആരംഭിച്ചു.കോഴിക്കോട് ജില്ലാതല ഉദ്ഘാടനം
സംസ്ഥാന ജോയിൻ്റ് സെക്രട്ടറി വി.വസീഫ് നിർവ്വഹിച്ചു. പറ്റാവുന്ന സ്ഥലങ്ങളിലെല്ലാം സാഹചര്യം അനുസരിച്ച് ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ സമൂഹ അടുക്കളകൾ ആരംഭിക്കുമെന്ന് വസീഫ് പറഞ്ഞു.

ജില്ലാ പ്രസിഡൻറ് എൽ.ജി ലിജീഷ്,കെ.അരുൺ,പിങ്കി പ്രമോദ്,ആർ.ഷാജി,ഫഹദ് ഖാൻ,ടി. വൈശാഖ്,ജിതിൻ രാജേന്ദ്രൻ,അരുൺ സി ആനന്ദ് എന്നിവർ നേതൃത്വം നൽകി.