Art & CultureLocal News

പ്രായത്തെ വെറും അക്കത്തിലൊതുക്കി തങ്കം മടപ്പുള്ളിയും സംഘവും കാണിക്കൾക്ക് മുന്നിൽ വിസ്മയം തീർത്തു

Nano News

ബേപ്പൂർ: ഈ വർഷത്തെ കോഴിക്കോട് മുൻസിപ്പൽ കോർപ്പറേഷൻ വയോജനോത്സവത്തിൽ പ്രായത്തെ വെറും അക്കത്തിലൊതുക്കി തങ്കം മടപ്പുള്ളിയും സംഘവും കാണിക്കൾക്ക് മുന്നിൽ വിസ്മയം തീർത്തു. ബേപ്പൂർ 47-ാം ഡിവിഷണിലെ ആമക്കോട് വയൽ അംഗൻവാടിയെ പ്രതിനിധികരിച്ച് ജൂബിലി ഹാളിലെ നിറഞ്ഞ സദസ്സിലാണ് ഈ വയോജന കൂട്ടായ്മ നൃത്തത്തിലൂടെ കാണികളെ ആവേശഭരിതരാക്കിയത്. കഴിഞ്ഞ 10 വർഷത്തിലധികമായി ഈ കൂട്ടായ്മ കോഴിക്കോട്ടെ ഒട്ടുമിക്ക വയോജന വേദികളിലും സജീവ സാന്നിദ്ധ്യമാവാറുണ്ട്. നൃത്തത്തിൽ തങ്കം മടപ്പുള്ളിക്കൊപ്പം കനകം തറോൽ , രമ പെരുമ്പുഴക്കാട്ട്, മൈഥിലി അമ്പല വളപ്പിൽ, വൽസല തെങ്ങും തറമ്മൽ, ശാന്ത വളപ്പിൽ, ശ്രീധരൻ തടത്തിൽ എന്നിവരുമാണുണ്ടായത്. കലാപരിപാടികളിൽ മാത്രമൊരുങ്ങാതെ സേവന പ്രവർത്തനങ്ങളിലും മുൻപന്തിയിലാണ് 90 ൽ പരം അംഗബലമുള്ള ഈ കൂട്ടായ്മ.


Reporter
the authorReporter

Leave a Reply