അന്റോണിയോ മോഷൻ പിക്ചേഴ്സ്, ക്ലോസ് ഷോട്ട് എന്റർടൈൻമെന്റ്, സമീർ മൂവീസ് എന്നിവയുടെ ബാനറിൽ ദെസ്വിൻ പ്രേം സംവിധാനം ചെയ്യുന്ന ‘താര’ യുടെ ക്യാരക്ടർ പോസ്റ്റർ മഞ്ജു വാര്യർ തന്റെ ഫേസ്ബുക് പേജിലൂടെ റിലീസ് ചെയ്തു. താരയുടെ ആദ്യ ഘട്ട ചിത്രീകരണം കേരളത്തിൽ പൂർത്തിയായി .രണ്ടാം ഷെഡ്യൂൾ ചെന്നൈയിൽ ആരംഭിക്കുന്നു. സ്ത്രീ ജീവിതത്തിന്റെ സ്വാതന്ത്ര്യ ഇടങ്ങളെ ചർച്ച ചെയ്യുന്ന സിനിമയിൽ സിതാര എന്ന മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അനുശ്രീയാണ്. പ്ലാസ്റ്ററിട്ട വലതു കൈയ്യുമായി നിൽക്കുന്ന അനുശ്രീയുടെ ഫോട്ടോ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ചെന്നൈയിൽ നിന്നും കൊച്ചിയിലേക്ക് ടാക്സി ഡ്രൈവർ ശിവയോടൊപ്പം സഞ്ചരിക്കുന്ന സിതാരയുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില കാര്യങ്ങളിലൂടെയാണ് കഥ മുന്നേറുന്നത്. മാലിക്കിലെ ഫ്രെഡി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ സനൽ അമൻ ശിവയായി വേഷമിടുന്നു. ഒപ്പം വിജിലേഷും, ദിവ്യ ഗോപിനാഥുമുണ്ട്. സിതാരയുടെ ഭർത്താവായ സതീഷായി തമിഴ് ക്രൈം ത്രില്ലർ ‘രാക്ഷസനി’ലെ സൈക്കോ ക്രിമിനൽ ക്രിസ്റ്റഫറിനെ അവതരിപ്പിച്ച നാൻ ശരവണൻ എത്തുന്നു. ജെബിൻ ജെ.ബിയാണ് താരയുടെ നിർമ്മാതാവ്. എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: സമീർ പി.എം , പ്രഭ ജോസഫ്. സംവിധായകൻ്റെ തന്നെ തിരക്കഥയ്ക്ക് എഴുത്തുകാരൻ ബിനീഷ് പുതുപ്പണം സംഭാഷണവും ഗാനരചനയും നിർവഹിക്കുന്നു. ഛായാഗ്രഹണം: ബിപിൻ ബാലകൃഷ്ണൻ, സംഗീതം: വിഷ്ണു വി ദിവാകരൻ , ആർട്ട് ഡയറക്ടർ: അജി വിജയൻ, മേക്കപ്പ്: മണികണ്ഠൻ മരത്താക്കര, കോസ്റ്റ്യൂം: അഞ്ജന തങ്കച്ചൻ, ചീഫ് അസോസിയേറ്റ്: സജിത്ത് പഗോമത്ത്, അസോസിയേറ്റ് ഡയറക്ടർ: വൈശാഖ് രാമൻ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് : ഷാനവാസ് പുലിക്കൂട്ടിൽ, സ്റ്റിൽസ്: ഷാനവാസ് ചിന്നു, പി.ആർ.ഒ: പ്രതിഷ് ശേഖർ.