സുധീഷ് കേശവപുരി
കോഴിക്കോട്: ശ്രീനാരായണ ഗുരുദേവനെ കുല ഗുരുവായി അംഗീകരിച്ച കേരളത്തിലെ ഈഴവ തിയ്യ സമുദായത്തിന് സമാനമായ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ 35 ഓളം വരുന്ന സമുദായങ്ങളുടെ ദേശീയ കൂട്ടായ്മയാണ് ആര്യ ഇഡിഗരാഷ്ട്രീയ മഹാമണ്ഡലി.കർണാടകയിലെ സ്വാമി പ്രണവാനന്ദയാണ് കൂട്ടായ്മക്ക് നേതൃത്വം നൽകുന്നത്.
ശ്രീനാരായണ ഗുരുദേവന്റെ108 അടിയിൽ ഉള്ള ഗുരുമന്ദിരവും, ഇന്റർനാഷണൽ ഗുരുധർമപഠന കേന്ദ്രവും മഹാമണ്ഡലിയുടെ നേതൃത്വത്തിൽ ഗോവയിലും കർണാടകയിലും തമിഴ്നാട്ടിലുമായി കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ സ്ഥാപിക്കും
2021 നവംബർ 17 ന് രാവിലെ 9.30ന് ഗോവ ഇന്റർനാഷണൽ സെന്റർ ഡോണ പൗളയിൽ,
ദേശീയ പ്രതിനിധി സമ്മേളനത്തിൻ്റെ ഉൽഘാടനം കേന്ദ്ര
ടൂറിസം &ഷിപ്പിംഗ് മന്ത്രി ശ്രീപാദ് നായിക്ക് ഭദ്രദീപം തെളിയിച്ചു നിർവ്വഹിക്കും.
ആര്യ ഇഡിഗ രാഷ്ട്രീയ മഹാമണ്ഡലിയുടെ ദേശീയ പ്രസിഡന്റ് സ്വാമി പ്രണവാനന്ദ അധ്യക്ഷത വഹിക്കും.
ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള, മുഖ്യമന്ത്രി,
ഡോ.പ്രമോദ് സാവത് കർണാടക മന്ത്രിമാർ, എം എൽ എമാർ ശിവഗിരിമഠം സ്വാമി സുകൃതാനന്ദ,സ്വാമി നിത്യചൈതന്യ,( തമിഴ് നാട്,) ഡോ.എ വിഅനൂപ് (ചെയർമാൻ മെഡിമിക്സ്)
എം ഐ.ദാമോദരൻ (ചെയർമാൻ ശ്രീനാരായണ മന്ദിരസമിതി മുംബൈ) ഭൂപേഷ് ബാബു മുംബൈ, അർച്ചന ജെയ്സവാൾ മധ്യപ്രദേശ്, തുളസി സുജൻ, (ഡയറക്ടർ,ഗുജറാത്ത് എ സി ടി ഇൻഫ്രാ പോർട്ട് ) സജിമോൻ പാറയിൽ,(ചെയർമാൻ സ്പാറാസ് ഗ്രൂപ്പ് ) അനിൽ ബി (ചെയർമാൻ തണ്ടർ ഫോഴ്‌സ്, ഗോവ )ഷിബു പ്രഭാകർ, (ജയ്പ്പൂർ,) മുഹമ്മദ് ഭോപ്പാൽ , പ്രദീപ്‌കുമാർ ഡൽഹി,ഹരീഷ് കുമാർ (കോയമ്പത്തൂർ,
ശ്രീനാരായണ മിഷൻ ) എന്നിവർ
പങ്കെടുക്കും.
ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 150 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ഗുരുദേവനെ കുല ഗുരുവായി അംഗീകരിച്ച വിവിധ സംസ്ഥാനങ്ങളിലെ സമാന സമുദായങ്ങളുടെ ദേശീയ കൂട്ടായ്മ ആദ്യമായിട്ടാണ് രൂപീകരിക്കപ്പെടുന്നത്.ഗോവയിൽ വെച്ച് നടക്കുന്ന സമ്മേളനത്തിൽ വെച്ച് ദേശീയ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുക്കുകയും സംഘടനയുടെ നയപ്രഖ്യാപനം നടത്തുകയും ചെയ്യും.