കോഴിക്കോട് : ക്ഷേത്ര സമന്വയ സമിതി കോഴിക്കോട് ജില്ലാ സമ്മേളനം ശാരദ അദ്വൈതാശ്രമത്തിൽ നടന്നു. ജില്ലാ പ്രസിഡൻ്റ് മധുസൂദനൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ച യോഗം പ്രശസ്ത സിനിമ സംവിധായകൻ അലി അക്ബർ ഉത്‌ഘാടനം ചെയ്തു.
ക്ഷേത്ര സംസ്കാരവും ക്ഷേത്ര കലകളും സംരക്ഷിക്കപ്പെടേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്ന് അലി അക്ബർ പറഞ്ഞു. സ്വാമി സത്യാനന്ദപുരി, ക്ഷേത്ര സമന്വയ സമിതി സംസ്ഥാന ഭാരവാഹികളായ ആലംകോട് ദാനശീലൻ, മുരളി കുടശ്ശനാട്, രാജേന്ദ്രൻ.പി.പി, ഡോ.ദിനേശ് കർത്ത, അരവിന്ദാചാര്യ എന്നിവർ ആശംസകൾ അർപ്പിച്ചു.
കോവിഡിൻ്റെ പഗ്ചാത്തലത്തിൽ കേരളത്തിലെ സ്വകാര്യ ക്ഷേത്രങ്ങളിലെ ജീവനക്കാർ കഷ്ടതകൾ അനുഭവിക്കുകയാണെന്നും അവർക്കായി പ്രത്യേക സഹായ പദ്ധതികൾ ആവിഷ്കരിക്കണമെന്നും യോഗം സർക്കാരിനോട് അഭ്യർത്ഥിച്ചു.