EducationLatest

അദ്ധ്യാപക നിയമന അംഗീകാരം വൈകുന്നു; മാനേജേഴ്‌സ് അസോസിയേഷൻ പ്രക്ഷോഭത്തിലേക്ക്


കോഴിക്കോട്: സംസ്ഥാനത്ത് പതിനാറായിരത്തിലധികം അദ്ധ്യാപകരാണ് സ്ഥിരനിയമന അംഗീകാരം കിട്ടാതെ ബുദ്ധിമുട്ടുന്നത്. അദ്ധ്യാപകർ ആത്മഹത്യയുടെ വക്കിലാണ്. അദ്ധ്യാപകരുടെ പ്രയാസങ്ങൾ സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണെന്നും എത്രയും വേഗം സംസ്ഥാനത്തെ നിയമന അംഗികാരം ലഭിക്കാത്ത മുഴുവൻ അദ്ധ്യാപകർക്കും സ്ഥിര നിയമന അംഗികാരം നൽകണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

പൊതുവിദ്യാഭ്യാസരംഗത്തെ നെടുംതൂണായ എയ്‌ഡഡ് വിദ്യാലയങ്ങളെ തകർക്കാനുള്ള ഗൂഢനീക്കം നടക്കുന്നതായും അത്തരം നീക്കങ്ങളെ നേരിടാൻ പ്രൈവറ്റ്(എയ്ഡഡ്) സ്‌കൂൾ മാനേജേഴ്‌സ് അസോസിയേഷൻ (കെ പി എസ് എം എ) സജ്ജമാണെന്നും അസോ: കോഴിക്കോട് ജില്ലാ ഭാരവാഹികൾ പ്രസ്ത‌ാവിച്ചു

എയ്‌ഡഡ് വിദ്യാലയങ്ങളുടെ നടത്തിപ്പിന് വിഘാതം സൃഷ്ടിക്കുന്ന സാമാന്യ ബുദ്ധിക്ക് നിരക്കാത്തതും വിചിത്രമായ ഓർഡറുകളുമാണ് വിദ്യാഭ്യാസവകുപ്പ് ഓരോ ദിവസവും ഇറക്കുന്നതെന്നും കോഴിക്കോട് പ്രസ്സ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.ഇത്തരം ഓർഡറുകളെ നിയമപരമായി ചോദ്യം ചെയ്യുമെന്നും സർക്കാരിന്റെ എയ്‌ഡഡ് വിരുദ്ധനിലപാടുകൾക്കെതിരെ കോർപ്പറേറ്റ് മാനേജ്‌മെന്റുകളുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്നും അസോ.ജില്ലാ ഭാരവാഹികൾ വ്യക്തമാക്കി.

ഒക്ടോബർ ആദ്യ വാരത്തിൽ ജില്ലയിലെ മാനേജർമാരെ അണിനിരത്തി പ്രതിഷേധ മാർച്ചും ഡി ഡി ഇ ഓഫീസിന് മുൻപിൽ ധർണയും സംഘടിപ്പിക്കും. അസോസിയേഷൻ സംസ്ഥാനഭാരവാഹിക ധർണ്ണയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സംസാരിക്കും.

ജില്ലാതല ധർണ്ണ വിജയിപ്പിക്കുന്നതിന് സംഘാടകസമിതി രൂപീകരിക്കാനും മാനേജർമാരെ പങ്കെടുപ്പിച്ച് 11/09/25 വ്യാഴാഴ്‌ച രാവിലെ 10മണിക്ക് ഹോട്ടൽ അളകാപുരി കോഴിക്കോട് വെച്ച് സമര പ്രഖ്യാപന കൺവെൻഷൻ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് നാസർ എടരിക്കോട് ഉദ് ഘാടനം ചെയ്യുമെന്ന് ജില്ലാ പ്രസിഡന്റ് പൂമ പൂമംഗലം അബ്ദുറഹ്മാൻ,ജില്ലാ ജനറൽ സെക്രട്ടറി രാജീവൻ ടി പി, ജില്ലാ വർക്കിംഗ് പ്രസിഡന്റ് പി കെ അൻവർ, ജില്ലാ സെക്രട്ടറിമാരായ അഭിലാഷ് പാലാഞ്ചേരി, ഡോ.നിഷ.ഡി, ജില്ലാ ട്രഷറർ സബിലുദ്ധീൻ എന്നിവർ അറിയിച്ചു


Reporter
the authorReporter

Leave a Reply