Thursday, January 23, 2025
GeneralLocal News

9 വർഷങ്ങൾക്കുശേഷം പണം തട്ടി മുങ്ങിയ പ്രതി പിടിയിൽ


കോ​ഴി​ക്കോ​ട്: ഫ​റോ​ക്ക് സ്വ​ദേ​ശി​യെ ക​ബ​ളി​പ്പി​ച്ച് പ​ണം ത​ട്ടി മു​ങ്ങി​യ കേ​സി​ലെ പ്ര​തി ഒ​മ്പ​തു വ​ര്‍ഷ​ത്തി​നു​ശേ​ഷം പി​ടി​യി​ല്‍. മാ​യ​നാ​ട് ബി​സ്മി​ല്ല ഖൈ​ര്‍ വീ​ട്ടി​ല്‍ കെ. ​അ​ര്‍ഷാ​ദി​നെ​യാ​ണ് (41) ടൗ​ണ്‍ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

2016ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ക​ര്‍ണാ​ട​ക​യി​ലെ ന​ഞ്ച​ന്‍കോ​ടി​ല്‍ മു​ന്തി​രി​ത്തോ​ട്ടം വി​ല്‍പ​ന​ക്കു​ണ്ടെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു ത​ട്ടി​പ്പ്. ഫ​റോ​ക്ക് സ്വ​ദേ​ശി കു​ര്യ​ന്‍ ജേ​ക്ക​ബി​ല്‍നി​ന്ന് ഇ​യാ​ള്‍ 47,75,000 രൂ​പ പ​ല​പ്പോ​ഴാ​യി കൈ​ക്ക​ലാ​ക്കി. കു​ര്യ​ന്‍ കേ​സ് ന​ല്‍കി​യ​ത് അ​റി​ഞ്ഞ​തോ​ടെ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് മു​ങ്ങി. വ​ര്‍ഷ​ങ്ങ​ളാ​യി ത​മി​ഴ്നാ​ട്ടി​ൽ ഒ​ളി​വി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച ഇ​യാ​ള്‍ സ​ഹോ​ദ​രി​യു​ടെ മൂ​ഴി​ക്ക​ലി​ലെ വീ​ട്ടി​ലെ​ത്തി​യെ​ന്ന വി​വ​രം പൊ​ലീ​സി​ന് ല​ഭി​ച്ചു. എ​സ്.​ഐ പി.​കെ. മ​നോ​ജ് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ സീ​നി​യ​ര്‍ സി.​പി.​ഒ ബി​ലാ​ഷ്, അ​രു​ണ്‍കു​മാ​ര്‍, സി.​പി.​ഒ​മാ​രാ​യ അ​രു​ണ്‍, സു​ഭി​നി എ​ന്നി​വ​ര്‍ ചേ​ര്‍ന്ന് വീ​ട്ടി​ലെ​ത്തി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍ഡ് ചെ​യ്തു.


Reporter
the authorReporter

Leave a Reply