Latest

സൂര്യ വിനീഷിന്റെ ആദ്യ കഥാസമാഹാരം മനസ് പൂക്കുന്ന നേരം  പ്രകാശനം ചെയ്തു.

Nano News

കോഴിക്കോട്: മാധ്യമ പ്രവർത്തക സൂര്യ വിനീഷിന്റെ ആദ്യ കഥാസമാഹാരം മനസ് പൂക്കുന്ന നേരം  പ്രകാശനം ചെയ്തു. കോഴിക്കോട് പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരി ഇന്ദു മേനോന്‍ യുവ എഴുത്തുകാരിയായ ജിന്‍ഷാ ഗംഗയ്ക്ക് നല്‍കിയാണ് പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്.

പുസ്‌തകമെഴുത്തിലേക്ക് ഒരു വനിതയുടെ പ്രവേശനത്തിന് എക്കാലത്തും വെല്ലുവിളിനേരിടണ്ടി വരുന്നുവെന്ന് ഇന്ദുമേനോൻ ചടങ്ങിൽ പറഞ്ഞു.അടുപ്പും അലക്കും മറ്റു ഉത്തരവാദിത്വങ്ങളും ഒരു സ്ത്രീയെ എഴുത്തിൻ്റെ ലോകത്തേക്ക് ചുവടുവെയ്ക്കുന്നതിൽ പ്രയാസം സൃഷ്‌ടിക്കുകയാണ്. പുരുഷന് അവിടെയും പ്രതിസന്ധിയും പരിമിതികളുമില്ല. സ്ത്രീ എഴുത്തിലേക്ക് പ്രവേശിക്കുകയെന്നത് പോരാട്ടത്തിലേക്കുള്ള ചുവടുവെയ്പ്പാണന്നും അവർ അഭിപ്രായപ്പെട്ടു.
മുന്‍ ഇംഗ്ലീഷ് അസിസ്റ്റന്റ് പ്രൊഫസറും കിംഗ് അബ്ദുള്‍ അസീസ് യൂണിവേഴ്‌സിറ്റിയിലെ എഞ്ചിനിയറിംഗ് ഫാക്കല്‍റ്റിയുമായ ഡോ. ഇസ്‌മെയില്‍ മരിതേരി പുസ്തക പരിചയം നടത്തി. പ്രസ് ക്ലബ് പ്രസിഡന്റ് ഇപി മുഹമ്മദ് അധ്യക്ഷനായ ചടങ്ങില്‍  എസ.വിനേഷ് കുമാര്‍, ഫസ്‌ന കെ.പി , പ്രസ്ക്ലബ്ബ് സെക്രട്ടറി പി.കെ സജിത്ത് എന്നിവർ സംസാരിച്ചു.സൂര്യ വിനീഷ് മറുപടി പ്രസംഗം നടത്തി


Reporter
the authorReporter

Leave a Reply