തിരുവനന്തപുരം ജില്ല കളക്ടറെ ബന്ധപ്പെട്ടുവെന്നും കുട്ടികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്ന് പറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇന്നാണ് വിവരം ലഭിച്ചത്. ചുമതലയുള്ള അധ്യാപകർ വിളിച്ചിരുന്നുവെന്ന് മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം കേന്ദ്ര ഫണ്ട് ലഭിക്കാത്തതിൽ ബിജെപിയെ മന്ത്രി വി ശിവൻകുട്ടി വിമർശിച്ചു. ഫണ്ട് തടഞ്ഞു വയ്ക്കുന്നതിൽ ബിജെപി സംസ്ഥാന നേതൃത്വവും , കേരളത്തിൽ നിന്നുള്ള കേന്ദ്ര സഹമന്ത്രിമാരും ഇടപെടുന്നു. കേരളത്തിന് പണം നൽകാതിരിക്കാനാണ് ഇടപെടൽ എന്ന് മന്ത്രി പറഞ്ഞു. രണ്ട് കേന്ദ്ര സഹ മന്ത്രിമാരും കേരളത്തിന് പണം നൽകാതിരിക്കാൻ ഇടപെട്ടു. രാജീവ് ചന്ദ്രശേഖർ മറുപടി പറയണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.