കോഴിക്കോട് :പുതിയ ചോദ്യങ്ങൾ ചോദിച്ച് മുന്നോട്ടു പോകുമ്പോഴെ നമുക്ക് ഉയരങ്ങളിലെത്തുവാൻ സാധിക്കുകയുള്ളൂവെന്ന് വിദ്യാർഥികൾ തിരിച്ചറിയണമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി പറഞ്ഞു.എനർജി മാനേജ്മെന്റ് സെന്റർ (കേരള), ബ്യൂറോ എനർജി എഫിഷ്യൻസി (BEE) എന്നിവയുടെ സഹായത്തോടെ ജില്ലയിലെ സ്മാർട്ട് എനർജി പോഗ്രാമും ദർശനം സാംസ്കാരികവേദിയും നടത്തുന്ന ബി എൽ ഡി സി ഫാൻ നിർമാണ പരിശീലനം കോഴിക്കോട് വനിതാ ഐ ടി ഐയിൽ ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലങ്ങളോളം ഇത്തരമൊരു രീതിയിലേക്ക് നമ്മുടെ വിദ്യാർഥികൾ ചിന്തിക്കാത്തതു കൊണ്ടാണ് , നോബെൽ സമ്മാനം നേടിയ ശാസ്ത്രജ്ഞരുടെ കണക്കെടുമ്പോഴടക്കം നാം മറ്റുള്ളവരുടെ പിന്നിലായി പോകുന്നത്. ഇപ്പോൾ വിദ്യാഭ്യാസം സമ്പ്രദായമടക്കമുള്ളവയിൽ കാര്യങ്ങൾ മാറി വരുന്നുണ്ട്. വൈദഗ്ധ്യത്തിന് പ്രാധാന്യമുള്ള കാലമായി ലോകം മാറുകയാണെന്ന് വിദ്യാർഥികളും രക്ഷിതാക്കളുമെല്ലാം തിരിച്ചറിയണം. കൂടുതൽ ഉപ യോഗമുള്ള സമയത്ത് ഒരു നിരക്കും കുറഞ്ഞ ഉപയോഗമുള്ള പകൽ സമയത്ത് കുറഞ്ഞ നിരക്കും എന്ന രീതിയിലേക്ക് കെ.എസ്.ഇ .ബി യുടെ താരിഫ് മാറ്റും. ഈ സമയത്ത് ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്.നിങ്ങളുടെ പേരിൽ നിങ്ങളുടെ രക്ഷിതാക്കളും നാടുമെല്ലാം അറിയുന്ന രീതിയിലേക്ക് കാര്യങ്ങളെ മാറണമെന്ന ലക്ഷ്യം വിദ്യാർഥികൾക്കുണ്ടാകണമെന്നും മന്ത്രി പറഞ്ഞു.ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അധ്യഷത വഹിച്ചു.
ഇൻസ്പെക്ടർ ഓഫ് ട്രെയിനിംഗ്
പി.വാസുദേവൻ, വനിതാ ഐ. ടി.ഐ വൈസ് പ്രിൻസിപ്പൾ എ.ജി. സുധീർ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.സുരേഷ് ബാബു, സ്റ്റാഫ് സെക്രട്ടറി ടി. സുമേഷ്, ട്രെയിനിസ് കൗൺസിൽ സെക്രട്ടറി പി.ടി.നിഷാന ഫഹ്‌മി, സ്മാർട്ട് എനർജി പോഗ്രാം
വടകര വിദ്യാഭ്യാസ ജില്ലാകോ- ഓർഡിനേറ്റർ സതീശൻ കൊല്ലറയ്ക്കൽ, ദർശനം ഗ്രന്ഥാലയം വൈസ് പ്രസിഡന്റ് പി. സിദ്ധാർത്ഥൻ, ജോയിന്റ് സെക്രട്ടറി കെ.കെ. സുകുമാരൻ എന്നിവർ പ്രസംഗിച്ചു.സ്മാർട്ട് എനർജി പോഗ്രാം ജില്ലാ കോ- ഓർഡിനേറ്റർ എം.എ ജോൺസൺ സ്വാഗതവും ദർശനം ഊർജ്ജ വേദി കൺവീനർ സോഷ്യോ രമേശ് ബാബു നന്ദിയും പറഞ്ഞു.
ഇ.എം. സി റിസോഴ്സ് പേഴ്സൺ കെ. പവിത്രൻ ക്ലാസ്സെടുത്തു.
ബേപ്പൂർ, എലത്തൂർ, കോഴിക്കോട് സൗത്ത് നിയോജക മണ്ഡലങ്ങളിലെ 10 ഗ്രന്ഥ ശാലകളിൽ നിന്നും മാളിക്കടവ് ഗവ ഐ ടി ഐ, വനിതാ ഐ ടി ഐ എന്നി വിടങ്ങളിൽ നിന്നും 150 പേർ പരിശീലനത്തിൽ പങ്കെടുത്തു.