കോഴിക്കോട് : വിദ്യാർത്ഥികൾ കുരുന്നിലെ തന്നെ ബി.ആർ അംബേദ്കറെ കേട്ട് പഠിക്കുകയും അദ്ദേഹത്തിൻ്റെ പാത പിന്തുടരുകയും വേണമെന്ന് കേന്ദ്ര മന്ത്രി പശുപതി കുമാർ പരസ് പറഞ്ഞു. അത്തോളി ഓട്ടമ്പലം പ്രോമിസ് ഇൻ്റർനാഷണൽ സ്കൂളിൽ അംബേദ്കർ പ്രതിമ അനാഛാദനം ചെയ്തു സംസാസാരിക്കുകയായിരുന്നു മന്ത്രി. പ്രിൻസിപ്പൽ ടി. ചന്ദ്രൻ അധ്യക്ഷനായി. പ്രതിമ നിർമ്മിച്ച ശിൽപി ഷിബു കുമാരനല്ലൂരിന് മന്ത്രി ഉപഹാരം സമ്മാനിച്ചു.മന്ത്രിക്കുള്ള ഉപഹാരവും പൊന്നാടയും ടി.ചന്ദ്രനും മുഹമ്മദ് ശുഹൈബും അൻഫാജും സമർപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ഷീബ രാമചന്ദ്രൻ ,പഞ്ചായത്ത് അംഗം ശാന്തി മാവീട്ടിൽ, ആർ എൽ ജെ പി സംസ്ഥാന പ്രസിഡന്റ്
എം.മെഹബൂബ്,
ജോഷി അത്തോളി എന്നിവർ സംസാരിച്ചു.മാനേജർ കെ.സി അഭിലാഷ് സ്വാഗതവും പി.ടി.എ പ്രസിഡൻ്റ് ദീപക് സാഗർ നന്ദിയും പറഞ്ഞു.