കോഴിക്കോട്: കേരള സർക്കാർ ഇൻസ്റ്റിറ്റൂട്ട് ഓഫ് പാർലമെന്ററി അഫേഴ്സ് ജനാധിപത്യത്തിനും, സാമുഹ്യ നീതിക്കുമായുള്ള വേദിയായ എഫ് ഡി എസ് ജെ യുടെ നേതൃത്വത്തിൽ കാലിക്കറ്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ യൂത്ത് പാർലമെന്റ് മൽസരം സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ ജനാധിപത്യ സംവിധാനത്തെ കുറിച്ചും, പാർലമെന്റ് നടപടിക്രമങ്ങളെ സംബന്ധിച്ചും അവബോധം വളർത്തുക, പാർലമെന്റ് അംഗങ്ങളുടെ കർത്തവ്യങ്ങൾ പരിചയപ്പെടുത്തുക, സാമൂഹ്യ വിഷയങ്ങളിൽ സംവദിക്കുന്നതിനും തങ്ങളുടെതായ അഭിപ്രായങ്ങളും, നിലപാടുകളും രുപീകരി അന്നതിനും പര്യാപ്തമാക്കുക, പബ്ലിക്ക് സ്പീക്കിങ്, വിമർശനാത്മക ചിന്ത തുടങ്ങിയ നിർണ്ണായക അഭിരുചികൾ വികസിപ്പിക്കുന്നതിന് അവസരമൊരുക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് മൽസരംസംഘടിപ്പിക്കുന്നതിലൂടെ ലക്ഷ്യം വെക്കുന്നത്. പരിപാടി കോഴിക്കോട് ജില്ലാ .& സെഷൻ ജഡ്ജ് ബിന്ദു കുമാരി വി.എസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് സി.കെ സാജിദ് അലി അധ്യക്ഷത വഹിച്ചു. സ്ക്കൂൾ മാനേജിംഗ് കമ്മിറ്റി അംഗം.ജാഫർ ബറാമി സ്പെഷൽ അഡ്രസ്സ് നടത്തി. വിഎച്ച്സി പ്രിൻസിപ്പാൾ കെ ആർ സ്വാബിർ,കെ.കെ അബ്ദുൽ ജബ്ബാർ, സ്കൂൾ ചെയർപെഴ്സൺ ഹെൻസ മറിയം ,സ്റ്റാഫ് ജോ: സെക്രട്ടറി റസീന കെ, കബ്ബ് മെമ്പർ. ശ്രേയ എന്നിവർ ആശംസകളർപ്പിച്ചു. ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ഇൻ ചാർജ് ഡൈന കെ ജോസഫ് സ്വാഗതവും, എഫ് ഡി എസ് ജെ കോഡിനേറ്റർ എം.കെ ഫൈസൽ നന്ദിയും പറഞ്ഞു. ആയിശ തൻഹ, അഫ്ര, ആലിയ ഹിബ, ഫാത്തിമ ഷെയ്ക്ക,ആയിശ റന, എന്നിവർ യഥാക്രമം പ്രസിഡണ്ട്, പ്രധാനമന്ത്രി, സ്പീക്കർ, ഡപ്യൂട്ടി സ്പീക്കർ, പ്രതിപക്ഷ നേതാവായും യൂത്ത് പാർലമെന്റ് ലീഡ് ചെയ്തു. കേരള നിയമസഭയിലെ റിട്ടയേർഡ് ജോ.സെക്രട്ടറി കെ. പുരുഷോത്തമൻ, റിട്ടയേഡ് ഡെപ്യൂട്ടി സെക്രട്ടറി കെ.ബാല മുരളീകൃഷ്ണൻ എന്നിവർ വിധികർത്താക്കളായി. 51 അംഗ പാർലമെൻറിൽ 13 പേർ മന്ത്രിമാരായി റോൾ ചെയ്തു. കുടിവെള്ളം,സൈബർ, ഭിന്നശേഷി ക്വാട്ടയിലെ അധ്യാപക നിയമനം, വോട്ടർ പട്ടിക പരിഷ്ക്കാരം തുടങ്ങിയ കാലിക വിഷയങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്തു. പ്രസിഡൻഷ്യൽ അഡ്രസ്സ്, സത്യപ്രതിജ്ഞ, ചരമോപചാരം, മന്ത്രിമാരെ പരിചയപ്പെടുത്തൽ, ചോദ്യോത്തരവേള, അടിയന്തിരപ്രമേയം, ക്വാക്കിംഗ് അറ്റൻഷൻ, പേപ്പർ ലെയ്ഡ്, പ്രസന്റേഷൻ ഓഫ് റിപ്പോർട്ട്, നിയമ നിർമ്മാണം തുടങ്ങിയ പാർലമെന്ററി ബിസിനസ്സാണ് സഭയിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ചത്.
പരിപാടിക്ക് അഫ്സൽ എം.കെ, ഷബ്ന ടി പി, ഫാത്തിമ ഷഫ്ന, മുഹമ്മദ് അബ്ദുൽ ജബ്ബാർ, നസീബ് പി, ശ്രീകല , ജവാദ്, ആയിഷ ഷബാന.എന്നിവർ നേത്യത്വം നൽകി.എം.കെ അഫ്സൽ, ഇ.കെ ഷഹീന, ഷബ്ന ടി.പി, ശ്രീകല ഇ എം, റസീന ടീച്ചർ, നസീബ് പി, എന്നിവർ നേത്യത്വം നൽകി










