Local News

ചാലിയാര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി ഒഴുക്കില്‍പെട്ട് മരിച്ചു


മലപ്പുറം: ചുങ്കത്തറയില്‍ ചാലിയാര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി ഒഴുക്കില്‍ പെട്ടു മരിച്ചു. ചുങ്കത്തറ കൈപ്പനി സ്വദേശി അര്‍ജുന്‍ (17) ആണ് മരിച്ചത്. സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ജീവന്‍ നഷ്ടപ്പെട്ടു.

ചുങ്കത്തറ എം.ബി.എം സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്. ഫയര്‍ഫോഴ്‌സെത്തി മൃതദേഹം പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും.


Reporter
the authorReporter

Leave a Reply