GeneralLocal NewsPolitics

തെരുവ് നായ ആക്രമണം, കോർപ്പറേഷൻ ഭരണകൂടം രാജ്യത്തിന് അപമാനമായി മാറി ബി.ജെ.പി.

Nano News

കോഴിക്കോട് : യുനസ്കോ സാഹിത്യ നഗരത്തിൽ വന്ന വിദേശ വനിതയെ തെരുവ് നായ ആക്രമിച്ചത് കോർപ്പറേഷൻ ഭരണകൂടം രാജ്യത്തിന് തന്നെ അപമാനമായി മാറിയെന്നാരോപിച്ച് ബി.ജെ.പി. നടക്കാവ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫ്രീഡം സ്വകയറിൽ പ്രതിഷേധ ജ്വാല സഘടിപ്പിച്ചു.

ബി.ജെ.പി. നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ. ഷൈബു ഉദ്ഘാടനം ചെയ്തു.

തെരുവ് നായ ആക്രമണത്തിൽ നിന്ന് നാട്ടുകാരെയും വിദേശികളേയും സംരക്ഷിക്കാൻ സാധിക്കാത്ത കോർപ്പറേഷൻ ഭരണകൂടം രാജ്യത്തിന് അപമാനവും ജനങ്ങൾക്ക് ബാധ്യതയുമായി മാറിയെന്ന് കെ. ഷൈബു പറഞ്ഞു.
തെരുവ് നായകളുടെ എണ്ണത്തിനനുസരിച്ച് ആവശ്യമായ ഷെൽട്ടർ തുറന്ന് ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ കോർപ്പറേഷൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.


മണ്ഡലം വൈസ് പ്രസിഡണ്ട് എം. ജഗനാഥൻ അദ്ധ്യക്ഷത വഹിച്ചു
മണ്ഡലം ജനറൽ സെക്രട്ടറി എൻ.പി. പ്രകാശൻ, കർഷക മോർച്ച മണ്ഡലം പ്രസിഡണ്ട് ടി.പ്രജോഷ് , ജനറൽ സെക്രട്ടറി എ.പി. പുരുഷോത്തമൻ, സോഷ്യൽ മീഡിയ കൺവീനർ ടി അർജുൻ, സഹ കൺവീനർ അരുൺ രാമദാസ് നായ്ക്ക് ,ഏരിയ പ്രസിഡണ്ടുമാരായ ടി.പി. സുനിൽ രാജ് , വർഷ അർജുൻ, പി. ശിവദാസൻ, ഏരിയ ജനറൽ സെക്രട്ടറിമാരായ മാലിനി സന്തോഷ്, ടി.കെ. അനിൽകുമാർ, വൈസ് പ്രസിഡണ്ടുമാരായ ടി.പി. സജീവ് പ്രസാദ്, പി. രഞ്ജിത്ത്, ജൂല അമിത്ത് , സജിനി വിനോദ്, മണ്ഡലം കമ്മിറ്റി അംഗങ്ങളായ ആർ അനിൽകുമാർ , ടി.പി. പ്രേമൻ ,പി. ദിനേശൻ, ടി. സുധാകരൻ, പി.പി. രാജു, ശ്രീനിവാസൻ, ശ്രീധരൻ, എ. അമിത്ത് ,ടി. സത്യൻ, എന്നിവർ പ്രസംഗിച്ചു.


Reporter
the authorReporter

Leave a Reply