കോഴിക്കോട്: ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സിവിൽ സർവീസ് ടൂർണമെന്റ് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ ആരംഭിച്ചു. തോട്ടത്തിൽ രവീന്ദ്രൻ എം. എൽ. എ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ എൻ. തേജ് ലോഹിത് റെഡ്‌ഡി ഐ. എ. എസ് അധ്യക്ഷത വഹിച്ചു. കേരള സ്പോർട്സ് കൗൺസിൽ അംഗങ്ങളായ ടി. എം അബ്ദുറഹിമാൻ, പി. ടി അഗസ്റ്റിൻ, ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ. എം ജോസഫ്, സി. പ്രേമചന്ദ്രൻ, എം. എം ദിൽന, ഇ. കോയ, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി അനിത സത്യൻ, ഹംസ കണ്ണാറ്റിൽ എന്നിവർ ആശംസകൾ നേർന്നു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ. രാജഗോപാൽ സ്വാഗതവും വൈസ് പ്രസിഡന്റ് റോയ് വി ജോൺ നന്ദിയും പറഞ്ഞു.