കോഴിക്കോട്, കേരളം – ഒക്ടോബർ 15, 2025: ലോക നട്ടെല്ല് ദിനത്തോടാനുബന്ധിച്ച്, നട്ടെല്ല് ശസ്ത്രക്രിയയിലൂടെ പുതുജീവിതം നേടിയവരുടെ ഒത്തുചേരലിന് കോഴിക്കോട് സാക്ഷ്യം വഹിച്ചു. സ്റ്റാർകെയർ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘നട്ടെല്ല് കൂട്ടായ്മ’, വേദനയുടെ നാളുകൾ അതിജീവിച്ചവരുടെ വൈകാരിക സംഗമമായി. ചടങ്ങിൽ, രോഗികൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുകയും ‘നട്ടെല്ല് കൂട്ടായ്മ’ എന്ന ഗ്രൂപ്പിന് തുടക്കം കുറിക്കുകയും ചെയ്തു.
ഹോസ്പിറ്റൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. അബ്ദുള്ള ചെറയക്കാട്ട്, ഉദ്ഘാടനം ചെയ്തു.
പരിപാടിയുടെ മുഖ്യ ആകർഷണം, സ്റ്റാർകെയറിലെ നാഷണൽ ബോർഡ് സർട്ടിഫൈഡ് സ്പൈൻ സർജൻ ഡോ. ഫസൽ റഹ്‌മാന്റെ ബോധവൽക്കരണ ക്ലാസായിരുന്നു. റോബോട്ടിക്, വിആർ അസിസ്റ്റഡ് സർജറി പോലുള്ള ഏറ്റവും പുതിയ ചികിത്സാ രീതികളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ചടങ്ങിൽ ഡോ. ഫസൽ റഹ്‌മാനെ ഹോസ്പിറ്റൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. അബ്ദുള്ള ചെറയക്കാട്ടും സി.ഇ.ഒ ശ്രീ. സത്യയും ചേർന്ന് ആദരിച്ചു.
സ്റ്റാർകെയർ ഹോസ്പിറ്റൽ സ്ഥാപകനും ചെയർമാനുമായ ഡോ. സാദിഖ്, ഹോസ്പിറ്റലിലെ ഓർത്തോപീഡിക് വിഭാഗം മേധാവി പ്രൊഫ. ഡോ. ശ്രീജിത്ത്, ഡെപ്യൂട്ടി മെഡിക്കൽ ഡയറക്ടറും സീനിയർ കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റുമായ ഡോ. ഫിബിൻ തൻവീർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.