കോഴിക്കോട്: ശ്രീനാരായണ ഗുരുദേവൻ്റെ വത്സല ശിഷ്യനും മലബാർ മേഖലയിലെ ഗുരുധർമ്മ പ്രചരണത്തിൻ്റെ അപ്പോസ്തലനുമായിരുന്ന ചൈതന്യ സ്വാമികൾ സ്ഥാപിച്ച വെസ്റ്റ്ഹിൽ അത്താണിക്കൽ ശ്രീനാരായണ ഗുരു വരാശ്രമത്തിൻ്റെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പുനർനിർമിക്കുന്ന ശ്രീനാരായണ ഗുരുമന്ദിരത്തിൻ്റെ ശ്രീകോവിലിൻ്റെ ഉത്തരം വെയ്ക്കൽ കർമ്മം കോഴിക്കോട് എസ്എൻഡിപി യൂണിയൻ പ്രസിഡൻ്റ് ഷനൂപ് താമരക്കുളം നിർവ്വഹിച്ചു.ഗുരുവ രാശ്രമത്തിൻ്റെ നവീകരണം പൂർത്തിയാകുന്നതോടെ രാജ്യമെമ്പാടുമുള്ള ഗുരുഭക്തരുടെ തീർത്ഥാടന കേന്ദ്രമായി ഗുരു വരാശ്രമം മാറുമെന്നു യൂണിയൻ പ്രസിഡൻറ് ഷനൂപ് താമരക്കുളം പ്രസ്താവിച്ചു. ഉത്തരം വെക്കൽ കർമ്മത്തിന് ശേഷം നടന്ന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.സ്ഥ പതി മൊകവൂർ മുരളീധരൻ ആചാരി കാർമികത്വം വഹിച്ചു.യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി അധ്യക്ഷത വഹിച്ചു.യോഗം ഡയറക്ടർ കെ.ബിനുകുമാർ യൂണിയൻ വൈസ് പ്രസിഡൻ്റ് രാജീവ് കുഴിപ്പള്ളി എന്നിവർ പ്രസംഗിച്ചു.