കോഴിക്കോട്:ശ്രീനാരായണ ഗുരുവിൻ്റെ ജീവിതവും സന്ദേശവും കാലാതിവർത്തിയാണെന്ന് ബി.ജെ.പി കോഴിക്കോട് സിറ്റി ജില്ല പ്രസിഡണ്ട് അഡ്വകെ.പി. പ്രകാശ് ബാബു പറഞ്ഞു.ശ്രീനാരയണ ഗുരു ജയന്തി ആഘോഷം ബി.ജെ.പി സിറ്റി ജില്ലാ സമിതിയുടെ നേതൃത്വത്തിൽ മാരാർജി ഭവനിൽ നടന്ന അനുസ്മരണവും പുഷ്പാർച്ചനയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭാരതത്തിൻ്റെ ആത്മീയ പൈതൃകത്തിൻ്റെ കാലാതീതമായ ശക്തിയാണ് ഗുരുദർശനം.മാനവകുലത്തിന് നേർവഴി കാണിച്ചും സനാതന ധർമ്മത്തിൻ്റെ പ്രസക്തി സമൂഹത്തെ ബോധ്യപ്പെടുത്തി കൊടുക്കുകയും ചെയ്തു ഗുരുദേവൻ. ഗുരുദേവ ദർശനം കാലാതീതമായി ഇന്നും നിലനിൽക്കുകയാണ്. മനുഷ്യ മനസ്സുകളിൽ ഗുരുദേവദർശനം പതിഞ്ഞു കഴിഞ്ഞു. ഭാവി തലമുറ ഗുരുദേവ ദർശനം പഠിക്കാൻ തയ്യാറാകണം.നവോത്ഥന കേരളം പടുത്തുയർത്തുന്നതിൽ ഗുരുദേവൻ വഹിച്ച പങ്ക് വിസ്മരിക്കാനാവില്ല. ഉച്ച നീചത്വങ്ങൾക്കെതിരെ പടപൊരുതി മാനവ സമൂഹത്തിൻ്റെ ഒരു മക്കായ് അദ്ദേഹം പ്രവർത്തിച്ചു. ഒരു ജാതി, ഒരു മതം, ഒരു ദൈവമെന്ന ഗുരുദേവൻ്റെ ആപ്തവാക്യത്തിൻ്റെ പ്രസക്തി ഇന്നും ഏറി വരികയാണ്. കാലഘട്ടത്തിൻ്റെ ചൈതന്യവത്തായ ചരിത്രത്തെ സ്വന്തം ജീവിതത്തോട് ചേർത്തുവെച്ച മഹാനായിരുന്നു ഗുരുദേവൻ. കാലഘട്ടത്തിൻ്റെ സൃഷ്ടി എന്നതിലുപരി കാലഘട്ടത്തെ സൃഷ്ടിച്ച മഹാത്മാവു കൂടിയാണ് ഗുരുദേവൻ. ഭാരതം ലോകത്തിന് സംഭാവന ചെയ്ത വിശ്വഗുരുവാണ് ശ്രീ നാരായണ ഗുരുവെന്ന് അഡ്വ.കെ.പി.പ്രകാശ് ബാബു പറഞ്ഞു.

ജില്ല ജനറൽ സെക്രട്ടറിമാരായ ടി.വി.ഉണ്ണികൃഷ്ണൻ, എം.സുരേഷ്, അഡ്വ. രമ്യ മുരളി, വൈസ് പ്രസിഡണ്ട് ടി.രനീഷ്, സെക്രട്ടറി കെ.സി.വത്സരാജ്, മേഖല സെക്രട്ടറി പി.കെ.ഗണേശൻ, ജില്ല ട്രഷറർ ഷിനു പിണ്ണാണത്ത്, യുവമോർച്ച ജില്ല പ്രസിഡണ്ട് എം.വിജിത്ത്, പട്ടികജാതി മോർച്ച ജില്ല പ്രസിഡണ്ട് കെ.അനിൽകുമാർ, സൗത്ത് മണ്ഡലം പ്രസിഡണ്ട് പി.രതീഷ് എന്നിവർ പങ്കെടുത്തു.










