കോഴിക്കോട് : കർഷകരുടെ അവകാശത്തിന് വേണ്ടി ശബ്ദമുയർത്തിയ സിനിമ നടൻ ജയസൂര്യയ്ക്ക്
ഐക്യദ്ധാർഡ്യം പ്രഖ്യാപിച്ച്
കർഷക മോർച്ച നടക്കാവ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കാവിലെ കേളപ്പജിയുടെ പ്രതിമയ്ക്ക് മുന്നിൽ ഐക്യദ്ധ്യാർഡ്യ സദസ്സ് സംഘടിപ്പിച്ചു
ബി.ജെ.പി. നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു ഉദ്ഘാടനം ചെയ്തു.
പാവപ്പെട്ടവരുടെ പേര് പറഞ്ഞ് അധികാരത്തിലേറിയ പിണറായി സർക്കാർ കുത്തക മുതലാളിമാരുടെ സർക്കാറായി മാറിയെന്നും, എല്ലാ തൊഴിലാളികളേയും വഞ്ചിച്ച നാണംക്കെട്ട സർക്കാറായി പിണറായി സർക്കാർ മാറിയെന്ന് അദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
കർഷക മോർച്ച നടക്കാവ് മണ്ഡലം പ്രസിഡണ്ട് ടി. പ്രജോഷ് അദ്ധ്യക്ഷത വഹിച്ചു.
ബി ജെ.പി. മണ്ഡലം ജനറൽ സെക്രട്ടറി എൻ.പി. പ്രകാശൻ , സെക്രട്ടറി മധു കാട്ടുവയൽ, കർഷക മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി എ.പി. പുരുഷോത്തമൻ , വൈസ് പ്രസിഡണ്ട് പി.ജയപ്രമോദ്, ഏരിയ പ്രസിഡണ്ടുമാരായ പി.ബാലരാമൻ, ടി.പി. സുനിൽ രാജ്, മണ്ഡിലേടത്ത് രഘുവീർ , കെ.സുഭാഷ്, എ. ബാബു, രാജശ്രീ സന്തോഷ്, എം സ്വരാജ്, പി.ശ്രീധരൻ , അനിൽ കുമാർ എന്നിവർ നേതൃത്വം നൽകി