ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ബാലഗോകുലം ബേപ്പൂർ,അരക്കിണർ ഉപനഗരങ്ങളുടെ നേതൃത്വത്തിൽ ഗോതീശ്വരം ക്ഷേത്രത്തിൽ വെച്ച് ഗോപൂജ നടന്നു.ക്ഷേത്രം ശാന്തി പത്മനാഭൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നടന്ന ചടങ്ങിൽ ബാലഗോകുലം ജില്ലാ കാര്യദർശി പ്രവീൺചന്ദ്ര.ഇ പ്രഭാഷണം നടത്തി.
രാഷ്ട്രീയ സ്വയംസേവകസംഘം നഗർ കാര്യവാഹക് പിണ്ണാണത്ത് സജീന്ദ്രൻ,ഗോതീശ്വരം ക്ഷേത്ര പ്രസിഡന്റ് പിണ്ണാണത്ത് ജനാർദ്ദനൻ, രക്ഷാധികാരി മാണിക്കോത്ത് വിശ്വംഭരൻ, ഖജാൻജി മാതാമ്പാട്ട് പ്രദീപൻ, ബാലഗോകുലം ബേപ്പൂർ നഗർ സഹകാര്യദർശി സുഗേഷ് വടക്കേടത്ത്, സ്വാഗതസംഘം ഗോപൂജ കൺവീനർ സുജീഷ്.എം.കെ തുടങ്ങിയവർ നേതൃത്വം നൽകി