Local News

ശ്യാം ബാബു ദേശീയ ഐക്യത്തിനായ് മന്ത്രി സ്ഥാനം രാജിവെച്ച മഹാ വ്യക്തിത്വം.അഡ്വ.വി.കെ.സജീവൻ


കോഴിക്കോട്: കാശ്മീരിന് പ്രത്യേക പദവി എടുത്ത കളയണമെന്നാവശ്യപ്പെട്ട് നിരവധി സമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ ദേശസ്നേഹിയായ വ്യക്ത്യത്വമായിരുന്ന ഡോ: ശ്യാമപ്രസാദ് മുഖർജി. ദേശീയ ഐക്യത്തിനായ് മന്ത്രി സ്ഥാനം രാജിവെച്ച് മാതൃക കാണിച്ച അദ്ദേഹത്തിൻ്റെ സ്വപ്നമായ കാശ്മീരിൻ്റെ പ്രത്യേക പദവിയായ 370-ാം വകുപ്പ് എടുത്ത് കളഞ്ഞാണ് അദ്ദേഹത്തോടുള്ള ആദരവ് നരേന്ദ്ര മോദി സർക്കാർ പ്രാബല്യത്തിലാക്കിയതെന്നും ബി.ജെ.പി.ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ പറഞ്ഞു.


ഡോ: ശ്യാമപ്രസാദ് മുഖർജിയുടെ 71-ാം ബലിദാന ദിനത്തിൽ മാരാർജി ഭവനിൽ നടന്ന അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ: ശ്യാമപ്രസാദ് മുഖർജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തിക്കൊണ്ടായിരുന്നു അനുസ്മരണത്തിന് തുടക്കം കുറിച്ചത്. ജില്ലാ ജനറൽ സെക്രട്ടറി ഇ.പ്രശാന്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു.

നേതാക്കളായ ഹരിദാസ് പൊക്കിണാരി, കെ.പി.വിജയലക്ഷ്മി,പ്രശോഭ് കോട്ടുളി,ടി.റിനീഷ്,തിരുവണ്ണൂര്‍ ബാലകൃഷ്ണന്‍,ജി.കാശിനാഥ്,ശ്യാംരാജ്,പി.രതീഷ്,പി അര്‍ജുന്‍ പ്രസംഗിച്ചു.


Reporter
the authorReporter

Leave a Reply