GeneralLocal News

ഷൊ​ർ​ണൂ​ർ-​ക​ണ്ണൂ​ർ സ്പെ​ഷ​ൽ ട്രെ​യി​നി​ന് പ​യ്യോ​ളി​യി​ൽ ഉ​ജ്ജ്വ​ല വ​ര​വേ​ൽ​പ്

Nano News

പ​യ്യോ​ളി: സ്റ്റോ​പ് അ​നു​വ​ദി​ച്ച ഷൊ​ർ​ണൂ​ർ – ക​ണ്ണൂ​ർ സ്പെ​ഷ​ൽ ട്രെ​യി​നി​ന് പ​യ്യോ​ളി​യി​ൽ നാ​ട്ടു​കാ​ർ ഉ​ജ്ജ്വ​ല വ​ര​വേ​ൽ​പ് ന​ൽ​കി. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് 6.12ന് ​ക​ണ്ണൂ​രി​ലേ​ക്കു​ള്ള 6031ാം ന​മ്പ​ർ സ്പെ​ഷ​ൽ ട്രെ​യി​നി​ന് സ്റ്റോ​പ് അ​നു​വ​ദി​ച്ച പ്ര​കാ​രം പ​യ്യോ​ളി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ർ​ത്തി​യ​പ്പോ​ഴാ​ണ് സ്വീ​ക​ര​ണ​മൊ​രു​ക്കി​യ​ത്.

തി​രി​ച്ച് ഷൊ​ർ​ണൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള 6032ാം ന​മ്പ​ർ ട്രെ​യി​ൻ രാ​വി​ലെ 8.57നാ​ണ് പ​യ്യോ​ളി​യി​ൽ എ​ത്തു​ക. ബു​ധ​ൻ, വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ ഇ​രു​ഭാ​ഗ​ത്തേ​ക്കും ചൊ​വ്വാ​ഴ്ച ക​ണ്ണൂ​ർ ഭാ​ഗ​ത്തേ​ക്കും ശ​നി​യാ​ഴ്ച ഷൊ​ർ​ണൂ​ർ ഭാ​ഗ​ത്തേ​ക്കും മാ​ത്ര​മേ ട്രെ​യി​ൻ ഓ​ടു​ക​യു​ള്ളൂ. ഞാ​യ​റും തി​ങ്ക​ളും ട്രെ​യി​ൻ ഓ​ടി​ല്ല.

പ​യ്യോ​ളി​യി​ൽ നി​ർ​ത്തി​യ ട്രെ​യി​നി​ന് ബി.ജെ.​പി പ​യ്യോ​ളി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ​യും, പ​യ്യോ​ളി റെ​യി​ൽ​വേ ഡെ​വ​ല​പ്മെ​ന്‍റ് ആ​ക്ഷ​ൻ കമ്മി​റ്റി​യു​ടെ​യും പ​യ്യോ​ളി ട്രെ​യി​ൻ പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് സ്വീ​ക​ര​ണ​മൊ​രു​ക്കി​യ​ത്. എം.​പി​ പി.​ടി. ഉ​ഷ​യു​ടെ​ ശ്ര​മ​ഫ​ല​മാ​യാ​ണ് ട്രെ​യി​നി​ന് പ​യ്യോ​ളി​യി​ൽ സ്റ്റോ​പ് അ​നു​വ​ദി​ച്ച​ത്. ക​ഴി​ഞ്ഞ ജൂ​ലൈ ഒ​ന്ന് മു​ത​ൽ ഓ​ടി​ത്തു​ട​ങ്ങി​യ ട്രെ​യി​ൻ ഒ​ക്ടോ​ബ​ർ 31 വ​രെ​യാ​ണ് നി​ല​വി​ൽ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, വ്യാ​ഴാ​ഴ്ച രാ​വി​ലെ 8.57ന് ​ഷൊ​ർ​ണൂ​രി​ലേ​ക്ക് പോ​യ ട്രെ​യി​ൻ പ​യ്യോ​ളി​യി​ൽ നി​ർ​ത്തി​യി​രു​ന്നു​വെ​ങ്കി​ലും അ​റി​യി​പ്പ് ല​ഭി​ക്കാ​ത്ത​ത് കാ​ര​ണം സ്വീ​ക​ര​ണ​മൊ​രു​ക്കാ​നാ​യി​ല്ല.


Reporter
the authorReporter

Leave a Reply